പോപുലര്‍ ഫ്രണ്ട് കമ്പില്‍ ഏരിയാ സമ്മേളനം 'നാട്ടൊരുമ-22' യ്ക്ക് ഉജ്ജ്വല സമാപനം
കമ്പില്‍: സേവ് ദി റിപ്പബ്ലിക് എന്ന പ്രമേയത്തിലുള്ള ദേശീയ കാംപയിന്റെ ഭാഗമായുള്ള
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്പില്‍ ഏരിയാ സമ്മേളനം 'നാട്ടൊരുമ22' പരിപാടികള്‍ക്ക് ഉജ്ജ്വല സമാപനം. നാലു ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളിൽ നടന്ന കലാ-കായിക-സാംസ്കാരിക പരിപാടികൾക്കാണ് കളരിപ്പയറ്റ് പ്രദർശനത്തോടെ സമാപനം കുറിച്ചത്.
കമ്പിലില്‍ പ്രത്യേകം സജ്ജമാക്കിയ ശഹീദ് സയ്യിദ് സ്വലാഹുദ്ദീന്‍ നഗറില്‍ നടന്ന സമാപന സമ്മേളനം പോപുലർ ഫ്രണ്ട് കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി നിസാർ കണിയറക്കൽ ഉദ്ഘാടനം ചെയ്തു. രാജ്യം കടന്നുപോവുന്നത് കലുഷിത സാഹചര്യത്തിലൂടെയാണെന്നും രാജ്യത്തെ തകർക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകൾക്കെതിരേ ഐക്യത്തോടെ പൊരുതണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് രണ്ടു തരം നീതിയാണ് നടപ്പാക്കുന്നത്. പ്രവാചകനെ നിന്ദിച്ച നൂപൂർ ശർമ്മയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാൻ ആഹ്വാനം ചെയ്യുന്നതിന് പകരം സുപ്രീം കോടതി പോലും മാപ്പപേക്ഷയിലൂടെ കേസൊതുക്കാൻ ശ്രമിക്കുന്ന ദയനീയ സാഹചര്യമാണുള്ളതെങ്കിലും മുസ്ലിം - പിന്നാക്ക വിഭാഗങ്ങൾക്ക് തുല്യനീതി ലഭിക്കുന്ന ഭാവി വരാനിരിക്കുന്നുണ്ടെന്നും അതിനു വേണ്ടി പണിയെടുക്കണമെന്നും
അദ്ദേഹം പറഞ്ഞു.
പ്രമുഖ പണ്ഡിതനും ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയുമായ ഹാഫിസ് മുഹമ്മദ് അഫ്‌സല്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.
രാജ്യത്തിന്റെ റിപ്പബ്ലിക്കിന് ഗുരുതര പരിക്കുകൾ ഏറ്റിരിക്കുകയാണെന്നും ഇന്ത്യയുടെ പ്രഥമ പൗരനായ രാഷ്ട്രപതി പോലും ആർ എസ് എസ്സിനു വേണ്ടി പരസ്യമായി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമിക്കുന്ന ക്ഷേത്രത്തിന് ലക്ഷങ്ങൾ സംഭാവന നൽകി അത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. രാമക്ഷേത്ര നിർമാണത്തിന് ക്ഷണിക്കാത്തതിൽ പരിതപിക്കുന്നവരായി കോൺഗ്രസ് നേതാക്കൾ മാറിയിരിക്കുന്നു. എക്സിക്യുട്ടീവും ലെജി സേറ്റീവും ഇപ്പോൾ ജുഡീഷ്യറിയും കാവിവൽക്കരിക്കപ്പെടുകയാണെന്നും അഫ്സൽ ഖാസിമി പറഞ്ഞു.
പോപുലർ ഫ്രണ്ട് കമ്പിൽ ഏരിയാ സെക്രട്ടറി സഫ്രാജ് സ്വാഗതം പറഞ്ഞു. ഏരിയാ പ്രസിഡണ്ട് ഷാഫി മയ്യിൽ അധ്യക്ഷത വഹിച്ചു.
മയ്യിൽ ഡിവിഷൻ പ്രസിഡണ്ട് പി പി ഷിഹാബ്, സെക്രട്ടറി എം റാസിഖ്,
എസ് ഡി പി ഐ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം
ബ്ലോക്ക് പ്രസിഡണ്ട് സുബൈർ, കാംപസ് ഫ്രണ്ട് മയ്യിൽ ഏരിയാ സെക്രട്ടറി പി പി റിഷാൻ , എൻഡബ്ല്യുഎഫ് ഏരിയാ പ്രസിഡണ്ട് ബുഷ്റ റാസിഖ്,
പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് കമ്പില്‍ സംസാരിച്ചു.
ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മൽസരം, ഷൂട്ടൗട്ട്, പഞ്ചഗുസ്തി, പുഷ് അപ്പ്, ഫുട്ബോൾ, ബൈക്ക് - സൈക്കിൾ സ്ലോ റൈസിങ്, വനിതകൾക്കു വേണ്ടിയുള്ള കസേര കളി, കലിഗ്രഫി, ചിത്രരചന തുടങ്ങിയ മൽസരങ്ങളിലെ വിജയി കൾക്ക് വിവിധ വ്യക്തിത്വങ്ങൾ സമ്മാനങ്ങൾ വിതരണം ചെയ്തു. മേഖലയിൽ എസ്എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. തുടര്‍ന്ന് വില്ല്യാപ്പള്ളി ചൂരക്കൊടി കളരിസംഘം അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദര്‍ശനം അരങ്ങേറി. അഹ്‌മദ് കമ്പിൽ നന്ദി പറഞ്ഞു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു