കണ്ണൂരിൽ 21 പവന്റെ സ്വർണ്ണാഭരണങ്ങൾ മോഷ്‌ടിച്ചു കടന്ന ഇതര സംസഥാനക്കാരിയായ ഹോംനേഴ്സിനെ പോലീസ് പിടികൂടി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 24 July 2022

കണ്ണൂരിൽ 21 പവന്റെ സ്വർണ്ണാഭരണങ്ങൾ മോഷ്‌ടിച്ചു കടന്ന ഇതര സംസഥാനക്കാരിയായ ഹോംനേഴ്സിനെ പോലീസ് പിടികൂടി

കണ്ണൂരിൽ 21 പവന്റെ സ്വർണ്ണാഭരണങ്ങൾ മോഷ്‌ടിച്ചു കടന്ന ഇതര സംസഥാനക്കാരിയായ ഹോംനേഴ്സിനെ പോലീസ് പിടികൂടിp

കണ്ണൂർ: വീട്ടിൽ നിന്നും 21 പവൻ്റെ ആഭരണങ്ങൾ മോഷ്ടിച്ച് മുങ്ങിയ ഹോം നഴ്സിനെ കർണ്ണാടകയിൽ വെച്ച് പോലീസ് പിടികൂടി. കണ്ണൂർ ആദികടലായി സ്വദേശിനി രേഖയുടെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണത്തിനിടെയാണ് പ്രതിയെ കുടകിൽ വെച്ച് പിടികൂടിയത്.ദിവസങ്ങൾക്ക് മുമ്പാണ് സംഭവം. പരാതിക്കാരിയുടെ വയോധികയായ മാതാവിൻ്റെ 21 പവൻ്റെ ആഭരണങ്ങളാണ് മോഷണം പോയത്.ഇവരെ പരിചരിക്കാൻ ഒരു ഹോം നഴ്സിനെ ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് ഇവർ ജോലി ഉപേക്ഷിച്ച് പോയ ശേഷം വീട്ടുകാർ നടത്തിയ തെരച്ചലിലാണ് ആഭരണങ്ങൾ കാണാതായത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.അതേസമയം ഇതര സംസ്ഥാനക്കാരായ ഹോം നഴ്സുമാരെ കൊണ്ടു വരുമ്പോൾ പോലീസിൽ വിവരം അറിയിക്കണമെന്നും അല്ലാത്തവർക്കെതിരെ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog