പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂര്‍ ഏരിയ സമ്മേളനം നാട്ടൊരുമ 2022 സമാപിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂര്‍ : പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മട്ടന്നൂര്‍ ഏരിയ സമ്മേളനം നാട്ടൊരുമ 2022 സമാപിച്ചു.
സമാപന സമ്മേളനം പോപുലര്‍ഫ്രണ്ട് കണ്ണൂര്‍ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫല്‍ സിപി ഉദ്ഘാടനം ചെയ്തു...

ഓള്‍ ഇന്ത്യാ ഇമാംസ്‌ കൗണ്‍സില്‍ ദേശീയ വൈസ് പ്രസിഡണ്ട് കരമന അഷ്റഫ് മൗലവി മുഖ്യപ്രഭാഷണം നടത്തി..
രാജ്യത്ത് സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്‌ട്രീയത്തെ ചെറുക്കണമെന്നും ജാതിമത വര്‍ണ്ണ ഭേതമന്യേ സംഘ പരിവാറിനെതിരെ ജനങ്ങള്‍ ഐക്യപ്പെടണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു...

പോപുലര്‍ ഫ്രണ്ട് സൗത്ത് ജില്ലാ കമ്മിറ്റി അംഗം സജീര്‍ കീച്ചേരി സ്വാഗത പ്രസംഗം നടത്തി..
പോപുലര്‍ഫ്രണ്ട് ഏരിയ പ്രസിഡണ്ട് സുജീര്‍ പിപി അദ്ധ്യക്ഷത വഹിച്ചു...
പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡണ്ട് റിയാസ് , കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഉനൈസ് സി.കെ , എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡണ്ട് ശംസുദ്ധീന്‍ കയനി , NWF ഏരിയ പ്രസിഡണ്ട് ഫരീദ ഇര്‍ഷാദ് തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി...
സദസ്സിന് ആവേശം പകര്‍ന്ന കളരിപ്പയറ്റ് പ്രദര്‍ശനം ഏറെ ശ്രദ്ധയാകര്‍ശിച്ചു...!!

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha