മയ്യിൽ : കൊളച്ചേരി പാടിയിൽ കയരളംമൊട്ട റോഡിൽ മാലിന്യം തള്ളാനെത്തിയ ലോറി നാട്ടുകാർ പിടികൂടി. നാലാംപീടിക സ്വദേശികളായ അബ്‌ദുൽ നാസർ (20), അബ്ദു (60) എന്നിവർക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച പകൽ ഒന്നരയോടെയാണ് സംഭവം. മറ്റു സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച വീട്ടുവളപ്പിലെയും കട മുറികളിലെയും മാലിന്യവുമായാണ് ലോറിയെത്തിയത്. വഴിയരികിലെ ജലാശയത്തിൽ മാലിന്യം തള്ളുന്നത് കണ്ട നാട്ടുകാർ തടഞ്ഞുനിർത്തുകയായിരുന്നു. ആളൊഴിഞ്ഞ ഈ പ്രദേശത്ത് മാലിന്യം തള്ളുന്നത് പതിവാണ്. സംഭവം വ്യാപകമായതോടെ പ്രദേശം മാലിന്യകൂമ്പാരമായി. മഴക്കാലത്ത് മലിനജലം ഒഴുകി സമീപവാസികൾ ദുരിതത്തിലാണ്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മയ്യിൽ പോലീസ് സ്ഥലത്തെത്തി വഴിയിൽ തള്ളിയ മാലിന്യം തിരിച്ചെടുപ്പിക്കുകയും ലോറി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു