എട്ട് വർഷം കൊണ്ട് ആറളത്ത് ആനകലിയിൽ പൊലിഞ്ഞത് 12 ജീവൻ. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 15 July 2022

എട്ട് വർഷം കൊണ്ട് ആറളത്ത് ആനകലിയിൽ പൊലിഞ്ഞത് 12 ജീവൻ.

ആറളത്ത് എട്ടുവർഷത്തിനിടെ കാട്ടാനകൾ ചവിട്ടിയരച്ചത് 12 ജീവൻ.

2014 ഏപ്രിൽ 20ന്‌ ബ്ലോക്ക്‌ പതിനൊന്നിലെ മാധവിയാണ്‌ ആദ്യം ആനയുടെ കുത്തേറ്റ്‌ മരിച്ചത്‌. 2015 മാർച്ച്‌ 24ന്‌ ബ്ലോക്ക്‌ ഏഴിലെ ബാലനെയും കാട്ടാന കൊന്നു. 2017ൽ അഞ്ചുപേർ ആനക്കലിയിൽ കൊല്ലപ്പെട്ടു. ജനുവരി 10ന്‌ നരിക്കടവിലെ അഞ്ചാനിക്കൽ ബിജു, ഫെബ്രുവരി രണ്ടിന്‌ അമ്പായത്തോട്ടിലെ ഗോപാലൻ പൊയ്യ, മാർച്ച്‌ എട്ടിന്‌ ആറളം ഫാം ബ്ലോക്ക്‌ പത്തിലെ കോട്ടപ്പാറയിൽ നാരായണന്റെ ഭാര്യ അമ്മിണി, ഏപ്രിൽ അഞ്ചിന് ആറളം ഫാം കൈതച്ചക്ക കൃഷിയിടത്തിൽ വാളത്തോടിലെ റജി എന്നിവരെ കാട്ടാനകൾ കൊന്നു. 2018 ഒക്‌ടോബർ 29ന്‌ ആറളം ഫാമിലെ ആദിവാസി വീട്ടമ്മ ദേവു, ഡിസംബർ എട്ടിന്‌ കൃഷ്‌ണൻ ചപ്പിലി, 2020 ഏപ്രിൽ 26ന്‌ ഫാം തൊഴിലാളിയായ ആറളം പന്നിമൂലയിലെ ബന്നപ്പാലൻ നാരായണൻ എന്നിവരും കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. ഒക്‌ടോബർ 31ന്‌ ആറളം ഫാമിലെ ആദിവാസി യുവാവ്‌ സതീഷ്‌ (ബബീഷ്‌) വീട്ടിലേക്ക്‌ പോകുമ്പോൾ കാട്ടാനയുടെ ചവിട്ടേറ്റ്‌ മരിച്ചു.
ആറളം ഫാമിലെ കാട്ടാനക്കലിയുടെ പതിനൊന്നാമത്തെ ഇരയായിരുന്നു ഈ വർഷം ജനുവരി 31ന്‌ കൊല്ലപ്പെട്ട ചെത്തുതൊഴിലാളി കൊളപ്പ പാണലാട്ടെ പി പി റിജേഷ്. രാവിലെ ബ്ലോക്ക്‌ ഒന്നിലാണ്‌ കാട്ടാന ഓടിച്ച്‌ റിജേഷിനെ ചവിട്ടിക്കൊന്നത്‌. റിജേഷ്‌ അടക്കം നാല്‌ തൊഴിലാളികളാണ്‌ തെങ്ങ്‌ ചെത്താൻപോകുമ്പോൾ ആനക്ക്‌ മുന്നിൽപെട്ടത്‌. തൊഴിലാളികൾ ചിതറിയോടുന്നതിനിടെയാണ്‌ റിജേഷിനെ ആന പിന്തുടർന്ന്‌ ചവിട്ടിക്കൊന്നത്‌. വ്യാഴാഴ്‌ച കൊല്ലപ്പെട്ട പി എ ദാമു പന്ത്രണ്ടാമത്തെ ഇര.
കാട്ടുപന്നി കുത്തി ഒരാളും മലാൻ കുറുകെ ചാടി മറ്റൊരാളും ഫാം മേഖലയിൽ മരിച്ചു. 2021 സെപ്തംബർ 26 ന് പുലർച്ചെ ഏഴിന് പെരിങ്കരിയിൽ പള്ളിയിലേക്ക്‌ ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ പോകുമ്പോൾ ചെങ്ങഴശേരി ജസ്റ്റിൻ കൊല്ലപ്പെട്ടതും നാടിനെ നടുക്കുന്ന ഓർമ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog