മക്രേരിയിലെ കുഴിക്കളരി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 6 June 2022

മക്രേരിയിലെ കുഴിക്കളരി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

മക്രേരിയിലെ കുഴിക്കളരി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും


മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യുപി സ്കൂളിനോട് ചേർന്ന് നവീകരിച്ച കുഴിക്കളരി ഇന്ന് വൈകീട്ട് 3. 30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ആറടിയോളം ആഴത്തിൽ കുഴിയെടുത്ത് ഒരുക്കുന്ന കളരിയാണ് കുഴിക്കളരി.അണുക്കളും മാലിന്യവുമുള്ള മേൽമണ്ണ് മാറ്റി ശാസ്ത്രീയമായി ആയോധനകല അഭ്യസിക്കുന്ന രീതിയാണിത്.

ശീതികരിച്ച അറയോട് സമാനമായ അന്തരീക്ഷമാണ് ഇതിന്റെ പ്രത്യേകത. ബ്രിട്ടീഷുകാർ നിരോധിച്ച കുഴിക്കളരിയെ പുനരുജ്ജീവിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് പിൽക്കാലത്ത് നേതൃത്വം നൽകിയത് സി വി നാരായണൻ നമ്പ്യാരാണ്.

കാലപ്പഴക്കം കാരണം കളരിയുടെ ഭിത്തികൾ ഇടിഞ്ഞപ്പോൾ നിലവിലെ സ്കൂൾ മാനേജർ എം വേണുഗോപാലക്കുറുപ്പും പൂർവ വിദ്യാർഥികളും ചേർന്ന് നവീകരിക്കുകയായിരുന്നു.

1970ലാണ് മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല സ്കൂൾ സ്ഥാപകനായ എ കെ ശങ്കരൻ നമ്പ്യാർ സ്കൂളിനോട് ചേർന്ന് കുഴിക്കളരി സ്ഥാപിച്ചത്. വെണ്ടുട്ടായി ബാലൻ ഗുരുക്കളായിരുന്നു പരിശീലകൻ. നാടിന്റെ കളരിപഠനകേന്ദ്രമായി മാറിയെങ്കിലും അഞ്ചുവർഷത്തിനുള്ളിൽ കളരി പ്രവർത്തനം നിർത്തേണ്ടിവന്നു.

2000ൽ സ്കൂൾ അധികൃതരുടെ മുൻകൈയിൽ ബാലൻ ഗുരുക്കളുടെ ശിഷ്യൻ കാപ്പുമ്മൽ സ്വദേശി രവീന്ദ്രൻ ഗുരുക്കളുടെ നേതൃത്വത്തിൽ വീണ്ടും കളരി തുറന്നു. കോവിഡ് കാലത്തിലൊഴികെ മികച്ച രീതിയിൽ പ്രവർത്തിച്ച കളരിയിൽ വോളിബോൾ കളിക്കുന്ന യുവാക്കളടക്കം മെയ് വഴക്കം നേടാനെത്താറുണ്ട്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog