അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും വടിവാള്‍ കണ്ടെത്തി; സഹോദരങ്ങളായ രണ്ട് പേര്‍ അറസ്റ്റില്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും വടിവാള്‍ കണ്ടെത്തി; സഹോദരങ്ങളായ രണ്ട് പേര്‍ അറസ്റ്റില്‍കണ്ണൂര്‍: കണ്ണൂര്‍ സിറ്റി ശാന്തിവനത്തില്‍ കാറില്‍ നിന്നും വടിവാള്‍കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ സിറ്റി സ്വദേശികളായ സഹോദരങ്ങള്‍ പൊലിസ് അറസ്റ്റില്‍.

മുഹമ്മദ് ഹജാദ്(25)മുഹമ്മദ് ഷാഹിദ്(20)കണ്ണൂര്‍ സിറ്റി സി. ഐ രാജീവ്കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ചാല കൊയ്യോടിലെ ഒളിസങ്കേതത്തില്‍വച്ചാണ് ഇരുവരെയും പൊലിസ് പിടികൂടിയത്.

മയക്കുമരുന്ന് ലഹരിയിലായിരുന്ന ഇരുവരും കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച പൊലിസിനെ അക്രമിക്കാന്‍ ശ്രമിച്ചുവെങ്കിലും പൊലിസ് സംഘം ഇവരെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. തങ്ങളുമായിഹജാദുമായി അടിപിടിയുണ്ടാക്കിയ ഒരു സുഹൃത്തിനെ അപായപ്പെടുത്താനാണ് വാള്‍ കൊണ്ടു പോയപ്പോഴാണ് വഴിമധ്യേ പൊലിസ് വാഹനപരിശോധനയുണ്ടായത്.

ഇതിനിടെ വെട്ടിച്ചു അതിവേഗതയില്‍ പോവുകയായിരുന്ന കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞത്. നിസാരപരുക്കേറ്റ ഇവര്‍ പിന്നീട് മറ്റൊരുവാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന കൂട്ടുപ്രതികളായ സനൂപ്,റഹീം എന്നിവര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികള്‍ രക്ഷപ്പെട്ട കാര്‍ ആരുടെതാണെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്.

പൊലിസ് പിടിയിലായമുഹമ്മദ് ഷാഹിദിനെതിരെ കാഞ്ഞങ്ങാട് സ്റ്റേഷനില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവല്‍, പരിയാരം സ്റ്റേഷനില്‍ ബൈക്ക് മോഷണം, കഞ്ചാവ്, മയക്കുമരുന്ന് കടത്തല്‍ തുടങ്ങി നിരവധി കേസുകളുണ്ടെന്നും ഇരുവരും സ്ഥിരം കുറ്റവാളികളാണെന്നും പൊലിസ് പറഞ്ഞു. നീര്‍ച്ചാലില്‍ കണ്ണൂര്‍ സിറ്റി പൊലിസിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനനടത്തുന്നതിനിടെ നിര്‍ത്താതെ പോയ കാാര്‍ മതിലില്‍ ഇടിക്കുകയായിരുന്നു.

ഉടന്‍ കാറിലുണ്ടായിരുന്നവര്‍ ഓടി മറ്റൊരു കാറില്‍ രക്ഷപ്പെട്ടത്. തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും രണ്ടു വാള്‍, രണ്ട് മൊബൈല്‍ഫോണുകളും കണ്ടെടുക്കുകയായിരുന്നു.പ്രതികളെ കണ്ണൂര്‍ കോടതിയില്‍ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണത്തില്‍

എസ്. ഐ രാജീവന്‍, സി.പി.ഒമാരായ നസീര്‍, നിശാന്ത്, റോഷിത്ത്, എ.സി.പി സക്വാഡ് അംഗങ്ങളായ എസ്. ഐ അജയന്‍, ഷാജി, രഞ്ജിത്ത്. എസ്‌പി.ഒ സ്നേഷ്, സജിത്ത് എന്നിവരും പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha