തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ജൂലായ് ഒന്നു മുതൽ കടലാസ് രശീതി നൽകുന്ന രീതി പൂർണ്ണമായി ഒഴിവാക്കും. ഇനി മുതൽ പണമടച്ചതിന്റെ വിവരങ്ങൾ മൊബൈൽ ഫോണിൽ സന്ദേശമായി ലഭിക്കും.
പണമിടപാടുകൾ ഓൺലൈനായതോടെയാണ് കടലാസ് രശീതി അവസാനിപ്പിക്കുന്നത്. ഇതിനായി ‘ഇ-ടി.ആർ അഞ്ച്’ എന്ന ആപ്ലിക്കേഷൻ തയ്യാറാക്കി. ഇത് കംപ്യൂട്ടറിലും മൊബൈലിലും ഒരുപോലെ പ്രവർത്തിപ്പിക്കാം. നെറ്റ് ബാങ്കിങ്, കാർഡ് പേമെന്റ്, യു.പി.ഐ, ക്യൂ.ആർ കോഡ്, പി.ഒ.എസ് മെഷീൻ എന്നീ മാർഗങ്ങളിൽ തുക സ്വീകരിക്കും. പണം നേരിട്ട് നൽകിയാലും രശീത് മൊബൈലിൽ ആയിരിക്കും.
ജൂലായ് ഒന്നു മുതൽ സർക്കാർ ഓഫീസുകളിൽ കടലാസ് രശീതി വഴി ഈടാക്കിയ പണം ട്രഷറികളിൽ സ്വീകരിക്കില്ലെന്ന് വകുപ്പുകളെ അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു