മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വാഹനപ്രവേശം നിർത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 27 June 2022

മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വാഹനപ്രവേശം നിർത്തി
മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിലേക്ക് വാഹനപ്രവേശം നിർത്തി. ശക്തമായ മഴയെത്തുടർന്ന് കടലേറ്റവും ബീച്ചിൽ മണൽ തിട്ടകൾ രൂപപ്പെടുകയും ചെയ്തതിനെത്തുടർന്ന്‌ ഞായറാഴ്ച രാവിലെ മുന്ന്‌ കവാടങ്ങളും അടച്ചു. മണൽതിട്ടകൾ കാരണം ഡ്രൈവിങ് അസാധ്യമായി. ഞായറാഴ്ച ഒട്ടേറെപ്പേർ വാഹനങ്ങളുമായി എത്തിയെങ്കിലും ബീച്ചിലേക്ക് കയറാനായില്ല. റോഡരികിലും മറ്റും വാഹനങ്ങൾ നിർത്തിയിട്ടതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. മുൻകൂട്ടി വിവരം നൽകാതെയാണ് ബീച്ചിലേക്കുള്ള വാഹനപ്രവേശനം നിർത്തിയതെന്ന് പരാതിയുണ്ട്‌.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog