ഏഴിലോട്- കുഞ്ഞിമംഗലം പുതിയ പുഴക്കര റോഡിൽ
റെയിൽവേ ഗേറ്റ് മുതൽ പുതിയ പുഴക്കര കാരന്താട് ഭാഗത്തെ റോഡിൻ്റെ അറ്റകുറ്റ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തി നടക്കുന്ന സ്ഥലം എം. വിജിൻ എം.എൽ.എ സന്ദർശിച്ചു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 17 കോടി രൂപയാണ് റോഡ് നിർമ്മാണത്തിന് അനുവദിച്ചത്. റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ അസുഖബാധിതനായതും, തുടർന്ന് മരണപ്പെട്ടതും, കോവിഡ് പ്രതിസന്ധികളും പ്രവൃത്തി വൈകാൻ കാരണമായി. ഇതിന് പരിഹാരം കാണാൻ നിരവധിയായ യോഗങ്ങൾ ചേർന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ
ഏഴിലോട് മുതൽ റയിൽവേ സ്റ്റേഷൻ വരെയുള്ള 3. 300 KM മെക്കാഡം ടാറിംഗ് ഒന്നാംഘട്ടം പ്രവൃത്തി പൂർത്തികരിക്കാൻ സാധിച്ചു.
എന്നാൽ പ്രവൃത്തി ഏറ്റെടുത്ത സമ്പ് കോൺട്രാക്ടർ ഇതിനിടയിൽ പ്രവൃത്തിയിൽ നിന്നും പിന്മാറി. ഇതിൻ്റെ സാങ്കേതികപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് തിരുവനന്തപുരത്ത് ചീഫ് എഞ്ചിനിയർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്ത് നിരവധി യോഗങ്ങൾ ചേരുകയുണ്ടായി. പ്രസ്തുത റോഡിൽ ടാറിംഗ് ആരംഭിക്കാൻ ബാക്കിയുള്ള
റെയിൽവേ ഗേറ്റ് മുതൽ പുതിയ പുഴക്കര ഭാഗത്ത്
റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്.
എന്നാൽ ചില വ്യക്തികൾ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല എന്നതും പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകാൻ തടസമായി.
കിഫ്ബിയുടെ മാനതണ്ഡപ്രകാരം 10 മീറ്റർ വീതി ഉണ്ടെങ്കിൽ മാത്രമെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കു. എന്നാൽ 7 മുതൽ 8 മീറ്റർ വരെയാണ് ചിലയിടത്ത് വീതിയുള്ളത്. കിഫ്ബി നിയമ പ്രകാരം പ്രവൃത്തി ആരംഭിച്ചാൽ സാങ്കേതിക - നിയമ പ്രശ്നങ്ങൾക്ക് ഇത് ഇടവരുത്തും.
ഈ സാങ്കേതിക പ്രശ്നങ്ങൾക്കിടയിലും, സമ്പ് കോൺട്രാക്ടർ പ്രവൃത്തി ഒഴിവാക്കി പോയതിനെ തുടർന്ന് റയിൽവേ ഗേറ്റ് മുതൽ കാരന്താട്ട് വരെയുള്ള പ്രവൃത്തി നടത്തുന്നതിന് വീണ്ടും ഒരു പുതിയ എഗ്രിമെൻ്റ് 5/5/22 ന് വെക്കുകയും ചെയ്തിട്ടുണ്ട്.
എഗ്രിമെൻ്റ് പ്രകാരം മഴക്ക് മുൻപെ പ്രവൃത്തി പൂർത്തികരിക്കാൻ സാധിക്കില്ല.
ഈ മേഖലയിലെ റോഡ് തകർന്നതിനാൽ പൊതു ജനങ്ങളും, വാഹനയാത്രക്കാരും ഏറെ പ്രയാസപ്പെടുകയാണ്.
കാലവർഷം കനത്താൻ റോഡിലൂടെ യാത്ര ചെയ്യാൻ സാധിക്കില്ല.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് താൽകാലികമായി അറ്റകുറ്റ പ്രവൃത്തി നടത്താൻ തീരുമാനിച്ചതും പ്രവൃത്തി ആരംഭിച്ചതും.
ജനങ്ങളുടെ സഹകരണത്തോടെ റോഡിനാവശ്യമായ മുഴുവൻ സ്ഥലവും ഏറ്റെടുക്കുകയും, ഈ മഴക്കാലം കഴിഞ്ഞാലുടൻ ടാറിംഗ് പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു