കിണറില്‍ വീണ വായോധികയെ മട്ടന്നൂര്‍ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കിണറില്‍ വീണ വായോധികയെ മട്ടന്നൂര്‍ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി


മട്ടന്നൂര്‍: നായട്ടുപാറ കോവൂരില്‍ യശോദ (70) യാണ് കിണറില്‍ വീണത്. കിണറില്‍ വീണ യശോദയെ ഷംസുദിന്‍ എന്ന ആള്‍ കിണറില്‍ ഇറങ്ങി പിടിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് മട്ടന്നൂര്‍ അഗ്‌നി രക്ഷാ സേനയെ വിവരമറിയിച്ചതിനനുസരിച്ച് സ്റ്റേഷന്‍ ഓഫീസര്‍ ടി.വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ വയോദികയെയും ഷംസുദിനെയും റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് പുറത്തെത്തിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സുകുമാരന്‍, ഫയര്‍ ഓഫീസര്‍മാരായ പ്രവീണ്‍ കുമാര്‍, സിമിത്, സഫീര്‍ പൊയിലന്‍, അരുണ്‍ ബാബു, സുരേഷ് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നു.

 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha