പട്ടുവം ഗ്രാമ പഞ്ചായത്തിലെ കർഷകർക്ക് വാഴകന്നുകൾ വിതരണം ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 June 2022

പട്ടുവം ഗ്രാമ പഞ്ചായത്തിലെ കർഷകർക്ക് വാഴകന്നുകൾ വിതരണം ചെയ്തു
തളിപ്പറമ്പ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പട്ടുവം ഗ്രാമ പഞ്ചായത്തിലെ കർഷകർക്ക് വാഴകന്നുകൾ വിതരണം ചെയ്തു. വാഴ കന്നുകൾ വിതരണത്തിൻ്റെ പഞ്ചായത്ത്തല ഉദ്ഘാടനം മുറിയാത്തോടിലെ കൃഷിഭവൻ ഓഫീസ് പരിസരത്ത് വെച്ച് പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കുഞ്ഞികൃഷ്ണൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മoത്തിൽ, പഞ്ചായത്ത് മെമ്പർമാരായ കെ.നാസർ, കെ. ഹാമിദ് മാസ്റ്റർ, ഇ.ശ്രുതി, പട്ടുവം കൃഷിഭവനിലെ സസ്യാരോഗ്യ ക്ലിനിക്കിലെ ഫീൽഡ് അസിസ്റ്റൻറ് ബിജോയി സേവ്യർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൃഷി ഓഫീസർ രാഗിഷ രാമദാസ് സ്വാഗതവും കൃഷി അസിസ്റ്റൻ്റ് പി.പി.പ്രീത നന്ദിയും പറഞ്ഞു. നാലയിരത്തോളം വാഴ കന്നുകളാണ് പട്ടുവത്ത് അനുവദിച്ചിരിക്കുന്നത്. നേന്ത്രവാഴ, ഞാലിപൂവൻ കന്നുകളാണ് കർഷകർക്ക് വാർഡ് മെമ്പർമാർ മുഖേന സൗജന്യ നിരക്കിൽ വാർഡ്തലത്തിൽ വിതരണം നടത്തുക.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog