ഇൻകാസ് പുരസ്കാര സമർപ്പണവും സുവനീർ പ്രകാശനവും സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇൻകാസ് പുരസ്കാര സമർപ്പണവും സുവനീർ പ്രകാശനവും സംഘടിപ്പിച്ചു


ദോഹ : ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മൺമറഞ്ഞ നേതാക്കളായ ബൈത്താൻ കുട്ടിയുടെയും മോഹൻ ചാതോത്തിന്റെയും സ്മരണയിൽ ഏർപ്പെടുത്തിയ പുരസ്കാര സമർപ്പണവും, കമ്മിറ്റി പുറത്തിറക്കിയ സുവനീറിന്റെ പ്രകാശനവും സംഘടിപ്പിച്ചു. IICC കഞ്ജാനി ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍
ഇരിക്കൂർ എം എൽ എ അഡ്വ:സജീവ് ജോസഫ് വിശിഷ്ടാതിഥിയായിരുന്നു. ഇന്‍കാസ് പ്രസിഡന്‍റ് സമീര്‍ ഏറാമല യോഗം ഉല്‍ഘാടനം ചെയ്തു. ബൈത്താന്‍ കുട്ടി സ്മാരക പ്രവാസി പുരസ്കാരം വ്യവസായി സതീഷ് കോളിയാട്ടിനും മോഹന്‍ ചാതോത്ത് സ്മാരക പ്രവാസി പുരസ്കാരം സുരേഷ് കരിയാടിനും സമ്മാനിച്ചു. കൈയൊപ്പ് എന്ന പേരില്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ സുവനീര്‍ മാഗസിന്‍ പ്രകാശനവും അഡ്വ: സജീവ് ജോസഫ് നിര്‍വഹിച്ചു. ഇന്‍കാസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് ശ്രീരാജ് എം പിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ജന: സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha