കണ്ണൂർ സിറ്റി ക്രൈംബ്രാഞ്ച് പോലിസ് അസിസ്റ്റൻറ് കമ്മീഷണറായി കെ.വി.ബാബു ചുമതലയേറ്റു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 June 2022

കണ്ണൂർ സിറ്റി ക്രൈംബ്രാഞ്ച് പോലിസ് അസിസ്റ്റൻറ് കമ്മീഷണറായി കെ.വി.ബാബു ചുമതലയേറ്റു.കഴിഞ്ഞ രണ്ടര വർഷമായി പരിയാരം മെഡിക്കൽ കോളേജ് പോലി ഇൻസ്പെക്ടറായിരുന്ന ബാബുവിനെ സ്ഥാനകയറ്റം നല്കിയാണ്
ക്രൈംബ്രാഞ്ചിൽ നിയമിച്ചത്.
കുത്തുപറമ്പ് , ബാലുശേരി, വളപട്ടണം എന്നിവിടങ്ങളിലും പോലിസ് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്നു.
വിജിലൻസിലും പ്രവർത്തിച്ചിരുന്നു.  
വടക്കെ മലബാറിലെ തീയർ പൈതൃകവും പ്രതാപവും, മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും, മലബാർ പോലിസ് രേഖകൾ, കോലത്ത് നാട് നാൾവഴി ചരിത്രം, വൈത്തൽ മല ചരിത്ര പശ്ചാത്തലവും ടൂറിസം സാധ്യതകളും എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
അദ്ധ്യാപകനായിരിക്കെയാണ് പോലിസിൽ സബ്ബ് ഇൻസ്പെക്ടറായി ചേർന്നത് .
ശ്രീകണ്ഠാപുരം കൊയ്യം സ്വദേശിയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog