കണ്ണൂർ ടു വാഗമൺ, മൂന്നാർ വിനോദസഞ്ചാര പാക്കേജുമായി കെഎസ്ആർടിസി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 30 June 2022

കണ്ണൂർ ടു വാഗമൺ, മൂന്നാർ വിനോദസഞ്ചാര പാക്കേജുമായി കെഎസ്ആർടിസി

ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി വിനോദസഞ്ചാര പാക്കേജുമായി കണ്ണൂർ കെഎസ്ആർടിസി. കണ്ണൂർ-വാഗമൺ, കണ്ണൂർ-മൂന്നാർ എന്നിങ്ങനെ രണ്ട് ദ്വിദിന പാക്കേജുകളാണുള്ളത്. കണ്ണൂർ-വാഗമൺ യാത്ര ജൂലൈ 10ന് രാത്രി ഏഴ് മണിക്ക് പുറപ്പെട്ട് ജൂലൈ 13ന് രാവിലെ ആറുമണിക്ക് തിരിച്ചെത്തും. താമസം, ഭക്ഷണം, ഓഫ് റോഡ് സവാരി, കുമരകത്ത് ഹൗസ് ബോട്ട് യാത്ര, ക്യാമ്പ് ഫയർ, ഫീസുകൾ എന്നിവ ഉൾപ്പടെ ഒരാൾക്ക് 3900 രൂപയാണ് ചെലവ്. മൂന്നാർ യാത്ര ജൂലൈ 10ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് ജൂലൈ 12ന് രാവിലെ ആറുമണിക്ക് തിരിച്ചെത്തും. താമസം ഉൾപ്പെടെ 1850 രൂപയാണ് നിരക്ക്. സൂപ്പർ എക്സ്പ്രസ് എയർ ബസിലാണ് സഞ്ചാരം.
കൂടാതെ വാരാന്ത്യ വയനാട്, പൈതൽമല ഏകദിന യാത്രകളും തിരുവനന്തപുരം-കുമരകം ദ്വിദിന യാത്രകളും നടത്തുന്നു. ജൂലൈ 14 മുതൽ നാലമ്പല യാത്രയും റാണിപുരം, ബേക്കൽ കോട്ട പാക്കേജുകളും ആരംഭിക്കും. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9496131288, 8089463675, 8590508305 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog