ബംഗ്ലാദേശികൾക്ക് പുറമെ അനധികൃത റോഹിംഗ്യൻ കുടിയേറ്റക്കാരും കേരളത്തിലേക്ക്? - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 9 June 2022

ബംഗ്ലാദേശികൾക്ക് പുറമെ അനധികൃത റോഹിംഗ്യൻ കുടിയേറ്റക്കാരും കേരളത്തിലേക്ക്?

ബംഗ്ലാദേശികൾക്ക് പുറമെ അനധികൃത റോഹിംഗ്യൻ കുടിയേറ്റക്കാരും കേരളത്തിലേക്ക്?

തിരുവനന്തപുരം: കേരളത്തെ ഭീതിയിലാഴ്‌ത്തി ബംഗ്ലാദേശികൾക്ക് പുറമെ റോഹിംഗ്യകളും കേരളത്തിലേക്ക് ഒഴുകുന്നു. ഏജന്റുമാരാണ് ഇവരെ കേരളത്തിൽ എത്തിക്കുന്നതെന്നാണ് വിവരം. 350 ഓളം പേർ കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടെ വിവിധ ജില്ലകളിൽ എത്തിയതായി സൂചനയുണ്ട്. സംസ്ഥാന ഇന്റെലിജൻസും ഐബിയും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുകയാണ്.

കഴിഞ്ഞദിവസം ഗോരഖ്പൂരിൽ നിന്ന് കൊച്ചുവേളിയിലെക്ക് എത്തിയ രസ്തി സാഗർ എക്‌സ്പ്രസിലാണ് റോഹിംഗ്യൻ കുടിയേറ്റക്കാർ കൂട്ടത്തോടെ കേരളത്തിൽ എത്തിയത്. ട്രെയിനിൽ എസി കംപാർട്ട്മെന്റുകളിലായിരുന്നു ഇവരുടെ യാത്ര. സംശയം തോന്നിയ സഹയാത്രികരിൽ ചിലരാണ് ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചത്. ഇവരുടെ ഫോട്ടോയും മറ്റും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ട്രെയിൻ ടിക്കറ്റും യാത്രാ ചെലവും നൽകി ഏജന്റുമാർ ഇവിടെ എത്തിച്ചതാണെന്നാണ് സൂചന. പാലക്കാട്, തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലായിയാണ് ഇവർ ഇറങ്ങിയത്. മ്യാൻമറിൽ നിന്നുള്ള റോഹിംഗ്യൻ മുസ്ലീം വിഭാഗങ്ങൾ യാതൊരു തിരിച്ചറിയൽ രേഖകളും ഇല്ലാതെ ഇന്ത്യയിൽ പലയിടത്തായി അനധികൃതമായി തങ്ങുകയാണ്.

ഇവരിൽ ചിലരാണ് കേരളത്തിലേക്ക് എത്തിയത് എന്നാണ് സോഷ്യൽ മീഡിയ ഉൾപ്പെടെ നടത്തുന്ന ആരോപണം. അതേസമയം, ബംഗ്ലാദേശികൾക്കൊപ്പമാണ് റോഹിംഗ്യൻസും കേരളം താവളമാക്കുന്നത്. അതേസമയം അനധികൃതമായി വിദേശ താമസക്കാർ കേരളത്തിൽ ഇല്ലെന്നായിരുന്നു സർക്കാരിന്റെ വാദം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog