സ്വർണ്ണക്കടത്ത് കേസ്: മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 10 June 2022

സ്വർണ്ണക്കടത്ത് കേസ്: മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

സ്വർണ്ണക്കടത്ത് കേസ്:  മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.


ഇരിട്ടി: സ്വർണ്ണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. 
തുടർന്ന് നടന്ന പ്രതിഷേധ സംഗമം മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ പി അജ്മലിന്റെ അധ്യക്ഷതയിൽ നിയോജക മണ്ഡലം പ്രസിഡന്റ് പൂക്കോത്ത് സിറാജ് ഉദ്ഘാടനം ചെയ്തു. 
എം കെ ഗഫൂർ,ഷഹീർ കീഴ്പ്പള്ളി, കെ.വി.ഫാസിൽ ,ടി. ഖാലിദ് , ഫവാസ് പുന്നാട്, നൗഷാദ് ആറളം, സി എം ഷാക്കിർ, കെ.പി.റംഷാദ് , ഇ കെ ഷഫാഫ് തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog