മുഖ്യമന്ത്രിക്ക് ജന്മനാട്ടിലും വൻ പ്രതിഷേധം; ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 13 June 2022

മുഖ്യമന്ത്രിക്ക് ജന്മനാട്ടിലും വൻ പ്രതിഷേധം; ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം

മുഖ്യമന്ത്രിക്ക് ജന്മനാട്ടിലും വൻ പ്രതിഷേധം; ഗസ്റ്റ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷംജന്മനാടായ കണ്ണൂരിലും മുഖ്യമന്ത്രി പിണറായി വിജയന്​ നേരെ പ്രതിപക്ഷ സംഘടനകളുടെ വൻ പ്രതിഷേധം. മുഖ്യമന്ത്രി താമസിച്ച കണ്ണൂർ ഗവ. ഗസ്റ്റ്​ ഹൗസിലേക്ക്​ യൂത്ത്​ കോൺഗ്രസ്​ മാർച്ച്​ നടത്തി. മാർച്ച്​ പൊലീസ്​ ബാരിക്കേഡ്​ ഉപയോഗിച്ച്​ തടഞ്ഞു. ബാരിക്കേഡ്​ തകർത്ത്​ അകത്ത്​ കടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക്​ നേരെ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു

തുടർന്ന്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. യൂത്ത്​ കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ്​ സുദീപ്​ ജെയിംസിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ്​ പ്രതിഷേധിക്കാനെത്തിയത്​. തുടർന്ന്​ പ്രവർത്തകരെ പൊലീസ്​ അറസ്റ്റ്​ ചെയ്ത്​ നീക്കി​. സ്ഥലത്ത്​ സംഘർഷാവസ്​ഥ തുടരുന്നു
മുഖ്യമന്ത്രിയു​ടെ പരിപാടി നടക്കുന്ന കരിമ്പം കില കാമ്പസിലേക്ക്​ യൂത്ത്​ലീഗ് പ്രവർത്തകർ കറുത്ത കൊടിയേന്തി പ്രതിഷേധ മാർച്ച്​ നടത്തി​. തളിപറമ്പ്​ ബ്ലോക്ക്​ ഓഫിസിന്​ മുന്നിൽ പ്രതിഷധക്കാരെ പൊലീസ്​ ബാരിക്കേഡ്​ ഉപയോഗിച്ച്​ തടഞ്ഞു​. സ്ഥലത്ത്​ സംഘർഷ സാധ്യത നിലനിൽക്കുകയാണ്​. കില കാമ്പിസിന്​ മുന്നിൽ മുഖ്യമന്ത്രിക്ക്​ നേരെ കരി​ങ്കൊടി കാണിക്കാനുള്ള നീക്കവും യൂത്ത്​ ലീഗ്​ പ്രവർത്തകർ നടത്തുന്നുണ്ട്


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog