വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം
 
കെൽട്രോൺ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ടെലിവിഷൻ ജേണലിസം കോഴ്സിലേക്ക് (ഒരു വർഷം) അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകൾക്ക് വിധേയമായി ലഭിക്കും. പ്രിന്റ്മീഡിയ ജേണലിസം, സോഷ്യൽ മീഡിയ ജേണലിസം, മൊബൈൽ ജേണലിസം, ആങ്കറിങ് എന്നിവയിലും പരിശീലനം നൽകും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കോ, അവസാന വർഷ ബിരുദ ഫലം കാത്തിരിക്കുന്നവർക്കോ അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ജൂൺ 15. അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും 954495 8182 എന്ന നമ്പറിൽ വിളിക്കുക. വിലാസം : കെൽട്രോൺ നോളേജ് സെന്റർ, തേർഡ് ഫ്ലോർ, അംബേദ്ക്കർ ബിൽഡിങ്, റെയിൽവേസ്റ്റേഷൻ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.
മട്ടന്നൂർ നഗരസഭ സംവരണ വാർഡ് നറുക്കെടുപ്പ് 9ന്
 
മട്ടന്നൂർ നഗരസഭ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംവരണ വാർഡുകൾ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടത്തുന്നതിന് നഗരകാര്യ വകുപ്പ്, കോഴിക്കോട് റീജ്യണൽ ജോയിന്റ് ഡയറക്ടറെ അധികാരപ്പെടുത്തി. സംവരണ വാർഡ് നറുക്കെടുപ്പ് ജൂൺ ഒമ്പത് വ്യാഴം രാവിലെ 10 മണിക്ക് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തും.  
 
ഒപ്‌റ്റോമെട്രിസ്റ്റ് നിയമനം
 
കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഒപ്‌റ്റോമെട്രിസ്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. പി എസ് സി അംഗീകരിച്ച യോഗ്യതയും പ്രായപരിധിയും ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണ. താൽപര്യമുള്ളവർ ജൂൺ 17ന് രാവിലെ 11ന് ആശുപത്രി ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2801688.
 
തപാൽ അദാലത്ത്
 
കണ്ണൂർ പോസ്റ്റൽ ഡിവിഷൻ സംഘടിപ്പിക്കുന്ന തപാൽ അദാലത്ത് ജൂൺ 27ന് രാവിലെ 11ന് പയ്യാമ്പലം പോസ്റ്റൽ സൂപ്രണ്ട് ഓഫീസിൽ നടക്കും. അദാലത്തിൽ തപാൽ, സ്പീഡ് പോസ്റ്റ്്, പാഴ്‌സൽ, സേവിംഗ്‌സ് ബാങ്ക്, മണി ഓർഡറുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും തർക്കങ്ങളും പരിഗണിക്കും. തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങളിൽ എന്തെങ്കിലും പരാതികളുണ്ടെങ്കിൽ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, കണ്ണൂർ ഡിവിഷൻ, കണ്ണൂർ- 670001 എന്ന വിലാസത്തിൽ ജൂൺ 26ന് മുമ്പ് ലഭിക്കുന്നവിധം അയക്കുക. കവറിനു പുറത്ത് ‘തപാൽ അദാലത്ത്’ എന്നെഴുതണം. ഫോൺ: 0497 2708125, 2700841, 2701425.

അപേക്ഷ ക്ഷണിച്ചു
 
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിങ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് കാലാവധി ആറു മാസം. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. വിശദാംശങ്ങൾക്ക് www.srcc.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 9446060641.
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
 
ഐ എച്ച് ആർ ഡി 2022 ജനുവരിയിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആന്റ് സെക്യൂരിറ്റി (പി ജി ഡി സി എഫ്) റഗുലർ / ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങ് (ഡി സി എഫ് എ) സപ്ലിമെന്ററി പരീക്ഷകളുടേയും മാർച്ചിൽ നടത്തിയ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് (സി സി എൽ ഐ എസ്) റഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടേയും ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലത്തിനും മാർക്കിന്റെ വിശദാംശങ്ങൾക്കും അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടുക. www.ihrd.ac.in ലും പരീക്ഷാഫലം ലഭിക്കും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ ജൂൺ 23 വരെയും 200 രൂപ പിഴയോടുകൂടി ജൂൺ 25 വരെയും അതത് പരീക്ഷാകേന്ദ്രങ്ങളിൽ സമർപ്പിക്കാം. ജൂലൈ 2022-ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവർ അപേക്ഷകൾ ജൂൺ 30 ന് മുൻപും 200 രൂപ പിഴയോടുകൂടി ജൂലൈ നാല് വരെയും അതത് സ്ഥാപനമേധാവികൾ മുഖേന സമർപ്പിക്കണം.
 
അപേക്ഷ ക്ഷണിച്ചു
 
സി-ഡിറ്റ് നടപ്പാക്കുന്ന വിവിധ തരം പ്രൊജക്ടുകൾക്കായി താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം മാനേജർ, പ്രോഗ്രാമർ, യുഐ/യുഎക്‌സ് ഡവലപ്പർ, 2 ഡി ആനിമേറ്റർ, ടെക്‌നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്‌ട്രേറ്റർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 18ന് വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് www.careers.cdit.org അല്ലെങ്കിൽ www.cdit.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0471 2380910, 2380912.
 
 
അപേക്ഷ ക്ഷണിച്ചു
 
സ്റ്റേറ്റ് ഐടി മിഷനു വേണ്ടി സി-ഡിറ്റ് നടപ്പാക്കുന്ന സ്റ്റേറ്റ് പോർട്ടൽ പ്രൊജക്ടിലേക്ക് സീനിയർ പ്രോഗ്രാമർ (പി എച്ച് പി), സീനിയർ പ്രോഗ്രാമർ (ജാവ)എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 18ന് വൈകിട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് www.careers.cdit.org അല്ലെങ്കിൽ www.cdit.org എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0471 2380910, 2380912.

ദേവസ്വം പട്ടയ കേസുകൾ മാറ്റി
 
ജൂൺ ഒമ്പതിന് കലക്ടറേറ്റിൽ നടത്താനിരുന്ന കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയ കേസുകൾ ജൂലൈ ഏഴിന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി എൽ ആർ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.
 
ഓംബുഡ്‌സ്മാൻ സിറ്റിങ്
 
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്‌സ്മാൻ ജൂൺ 15ന് രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിങ് നടത്തും.
 
അധ്യാപക ഒഴിവ്
 
കണ്ണൂർ ഗവ.ടൗൺ ഹയർസെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ബോട്ടണി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ജൂൺ 10ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂൾ ഓഫീസിൽ ഹാജരാകണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha