തളിപ്പറമ്പ്: ജില്ലാ പഞ്ചായത്തിൻ്റെ പുഷ്പ കൃഷിയുടെ ഭാഗമായി ഒണത്തിന് ഒരു കൊട്ട പൂവ് പദ്ധതിയിൽ പട്ടുവത്ത് ചെണ്ട് മല്ലി തൈകൾ വിതണം നടത്തി. പട്ടുവം ഗ്രാമ പഞ്ചായത്ത് തല വിതരണ ഉദ്ഘാടനം മുറിയാത്തോട് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീമതി ഗ്രൂപ്പുകൾക്കുള്ള തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മoത്തിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.അജിത്ത് കുമാർ, കെ.നാസർ, ടി.വി.സിന്ധു, വി.ആർ.ജോത്സന എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൃഷി ഓഫീസർ രാഗിഷ രാമദാസ് സ്വാഗതവും കൃഷി അസിസ്റ്റൻറ് പി.പി.പ്രീത നന്ദിയും പറഞ്ഞു. ഒരു ഗ്രൂപ്പ് പത്ത് സെൻറ് സ്ഥലത്താണ് പുഷ്പ കൃഷി നടത്തുക. പുഷ്പകൃഷി നടത്താൻ പത്ത് ഗ്രൂപ്പുകളാണ് ഗ്രാമപഞ്ചായത്തിലുള്ളത്.
പട്ടുവത്ത് ചെണ്ട് മല്ലി തൈകൾ വിതണം നടത്തി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു