കാട്ടാന ശല്യം: സെക്യൂരിറ്റി നിരീക്ഷണത്തിൽ തൊഴിലാളികൾ ജോലിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 23 June 2022

കാട്ടാന ശല്യം: സെക്യൂരിറ്റി നിരീക്ഷണത്തിൽ തൊഴിലാളികൾ ജോലിയിൽ

കാട്ടാന ശല്യം: സെക്യൂരിറ്റി നിരീക്ഷണത്തിൽ തൊഴിലാളികൾ ജോലിയിൽ


ആറളം കാർഷിക ഫാമിലെ സ്ഥിരം കാഴ്ച്ചയാണിത് സെക്യൂരിറ്റി ജീവനക്കാരുടെ നിരീക്ഷണത്തിലാണ് ആറളം ഫാമിൽ തൊഴിലാളികൾ കാടു വയക്കുന്നതും മറ്റ് തൊഴിലുകളിൽ ഏർപ്പെടുന്നതും. കാട്ടാനകൾ മേഞ്ഞ് നടക്കുന്ന പ്രദേശമായതിനാൽ തൊഴിലാളികൾക്ക് സുരക്ഷയില്ലാത്ത സാഹചര്യമാണ് ഇവിടെയുള്ളത് ഏത് നിമിഷവും കാട്ടാനയുടെ മുന്നിപ്പെടുമെന്ന ഭയത്തിലാണ് ആറളം ഫാമിലെ തൊഴിലാളികൾ ജോലിക്കെത്തുന്നത്. ആറളംഫാമിന്റെ ഭൂരിഭാഗം പ്രദേശവും വനത്തിന് സമാനമായ കാടുകളാൽ മൂടപ്പെട്ടിരിക്കുന്നതിനാൽ കാട്ടാനകൾ തമ്പടിക്കുന്നത് നിത്യ സംഭവമാണ്. റോഡ് സൈഡെങ്കിലും വയക്കി തെളിച്ചിടാനുള്ള തത്രപ്പാടിലാണ് ഫാം അതികൃതർ തൊഴിലാളികൾക്ക് സുരക്ഷയേർപ്പെടുത്തിയാണ് ജോലിയെടുപ്പിക്കുന്നത്. തൊഴിലാളികൾ കാട് വയക്കലിൽ ഏർപ്പെടുമ്പോൾ സെക്യൂരിറ്റി ജീവനക്കാർ ചുറ്റിലും നിരീക്ഷണം നടത്തിയും ശബ്ദമുണ്ടാക്കിയും ആനകളെ ഓടിക്കാനുള്ള ശ്രമത്തിലേർപ്പെടും. എത്ര കാലം ഇങ്ങനെ ജീവൻ പണയം വച്ച് ജോലി ചെയ്യാൻ ആകുമെന്നാണ് തൊഴിലാളികളുടെ ചോദ്യം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog