കലുങ്ക് തകർന്ന് റോഡ് അപകടാവസ്ഥയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 10 June 2022

കലുങ്ക് തകർന്ന് റോഡ് അപകടാവസ്ഥയിൽ

കലുങ്ക് തകർന്ന് റോഡ് അപകടാവസ്ഥയിൽഇരിട്ടി: പേരാവൂർ - ഇരിട്ടി റോഡിൽ എസ്‌ബിഐ ശാഖക്ക് സമീപം കലുങ്ക്‌ തകർന്ന്‌ റോഡ് അപകട നിലയിൽ. ബാങ്കിന്‌ 200 മീറ്റർ അകലെ എതിർവശം മുതൽ പി. വി. സ്‌റ്റോർ വരെയുള്ള ഭാഗത്ത്‌ അഴുക്കുചാൽ ഇല്ലാത്തതിനാൽ ശക്‌തമായ മഴ പെയ്‌താൽ റോഡ്‌
വെള്ളക്കെട്ടിലാവും. കലുങ്കും തകർന്ന്‌ അടഞ്ഞു കിടക്കുന്നതിനാൽ മഴവെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്ത അവശതയിലാണ്. 
 ഈ പരിസരങ്ങളിലെത്തുന്ന മഴവെള്ളമാകെ റോഡിൽ കെട്ടിക്കിടന്ന്‌ വാഹനങ്ങൾ കുഴിയിൽ വീണും തകർന്ന കലുങ്കിൽ ഇടിച്ചും നിരന്തരം അപകടത്തിനിടയാക്കുകയാണ്. 
എസ്‌ബിഐക്ക്‌ മുൻവശം വരെ പയഞ്ചേരിമുക്ക്‌ മുതൽ അടുത്തിടെയാണ് ഒരുകോടി രൂപ മുടക്കി റോഡ് ഉയർത്തി വീതികൂട്ടി കലുങ്കുകൾ പുനർനിർമ്മിച്ച് അപകട രഹിതമാക്കിയത്. ഇതുവഴി അമിതവേഗതിൽ എത്തുന്ന വാഹനങ്ങൾ തകർന്ന കലുങ്ക്‌ ഭാഗത്ത്‌ അപകടത്തിൽ പെടുന്നതും പതിവായി. എസ്‌ബിഐ മുതൽ ജബ്ബാർക്കടവ്‌ വരെയുള്ള ഭാഗത്തെ നാല്‌ കലുങ്കുകളും തകർച്ചയിലാണ്‌. ഇവിടെ വെള്ളമൊഴുകിപ്പോകാൻ ഓവുചാലുകളും ഇല്ല. ഇരിട്ടി - വയനാട് റോഡിന്റെ ഭാഗമായതിനാൽ ഏറെ വാഹനത്തിരക്കുള്ള റോഡാണിത്. റോഡിലെ അപകടമേഖലയായിത്തീർന്നിരിക്കുന്ന ഈ പ്രദേശം കൂടി വീതികൂട്ടി കലുങ്കുകളും ഓവുചാലുകളും നിർമ്മിച്ച് അപകട രഹിതമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog