മട്ടന്നൂർ : കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി നിയോജക മണ്ഡലത്തിലെ എല്ലാ ക്യാമ്പസുകളിലും വിദ്യാർത്ഥികളിൽ കെ-റെയിലിന്റെ പരിണിതഫലത്തെക്കുറിച്ച് ആവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ "സമരമരങ്ങൾ" നട്ടുപ്പിടിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് തല ഉദ്ഘാടനം കെ.പി.സി ഹയർ സെക്കന്ററി സ്കൂൾ പട്ടാന്നൂരിൽ വെച്ച് മാവിൻതൈ നട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ ജന. സെക്രട്ടറി ആർ.കെ നവീൻ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട്, യൂത്ത് കോൺഗ്രസ്സ് കൂടാളി മണ്ഡലം പ്രസിഡന്റ് ജിതിൻ കൊളപ്പ, സുനിത്ത് നാരായണൻ, അംബിക പി, വൈശാഖ് രമേശ്, ഷെസിൽ ആർ.പി തുടങ്ങിയവർ നേതൃത്വം നൽകി.
പരിസ്ഥിതിദിനത്തിൽ കെ-റെയിലിനെതിരെ "സമരമരം" നട്ട് ജനവിരുദ്ധ സർക്കാരിനെതിരെ പ്രതിഷേധം തീർത്ത് : കെ.എസ്.യു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു