മൗണ്ട് ഫ്‌ളവർ ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐ എ എസുമായി അഭിമുഖം നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വായന ദിനത്തോടനുബന്ധിച്ച മൗണ്ട് ഫ്‌ളവർ   ഇംഗ്ലീഷ് സ്കൂൾ വിദ്യാർത്ഥികൾ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐ എ എസ മായി അഭിമുഖം നടത്തി.വായന ദിനവുമായി ബന്ധപ്പെട്ടും മറ്റും കുട്ടികളിൽ നിന്നുമുയർന്നു വന്ന വ്യത്യസ്തങ്ങളായ സംശയങ്ങൾക്കു കളക്ടർ മറുപടി നൽകി.വിദ്യാലയത്തിൽ നടക്കുന്ന വായന വാരത്തിന്റെ ഉപഹാരമെന്നോണം കുട്ടികൾ കളക്ടർക്ക് പുസ്തകം നൽകി. പഠിക്കുന്നത് മനസ്സിലാക്കി പഠിക്കുകയാണ് എങ്കിൽ ഏതൊരാൾക്കും ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുമെന്ന് അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. വായനദിന പ്രോഗ്രാം കോർഡിനേറ്റർ രഞ്ജിത്ത് സർക്കാർ കുട്ടികളെ സ്വാഗതം ചെയ്തു,പ്രിൻസിപ്പൽ മുഹമ്മദ്‌ ഷബീർ നന്ദി പ്രഭാഷണം നടത്തി.വൈസ് പ്രിൻസിപ്പൽ സാജിത സാജിർ, അധ്യാപകരായ ഷൈലജ, ഷാനി,ജിഷ, ശില്പ, ബാസിത്, രിന്ശാദ് , നിഷാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.

ഫോട്ടോ :- വിദ്യാലയത്തിലെ വായന വരാഘോഷ ഉപഹാരം സ്കൂൾ ലീഡർ സബൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐ എ എസിന് കൈമാറുന്നു. പ്രിൻസിപ്പാൾ മുഹമ്മദ്‌ ഷബീർ വായനദിന പരിപാടികളുടെ കോർഡിനേറ്റർ രഞ്ജിത്ത് സർക്കാർ തുടങ്ങിയവർ സമീപം.

റിപ്പോർട്ടർ
സർഫാസ് ഉളിയിൽ
Kannooraan online 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha