ഇരിട്ടിയിൽ പുഷ്പ-ഫല- സസ്യ പ്രദർശനം തുടങ്ങി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 20 June 2022

ഇരിട്ടിയിൽ പുഷ്പ-ഫല- സസ്യ പ്രദർശനം തുടങ്ങി

ഇരിട്ടിയിൽ പുഷ്പ-ഫല- സസ്യ പ്രദർശനം തുടങ്ങി

ഇരിട്ടി : പുഷ്പ ഫല സസ്യ പ്രദർശനത്തിന് ഇരിട്ടിയിൽ തുടക്കമായി. പയഞ്ചേരി തവക്കൽ കോംപ്ലക്സിന് സമീപം ആരംഭിച്ച പ്രദർശനം ജൂലായ് മൂന്ന് വരെ നീണ്ടുനിൽക്കും.


ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ.ശ്രീലത ഉദ്ഘാടനംചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, വിവിധ കക്ഷിനേതാക്കളായ തോമസ് വർഗീസ്, സക്കീർ ഹുസൈൻ, സത്യൻ കൊമ്മേരി, ബാബുരാജ് പായം, ഇബ്രാഹിം മുണ്ടേരി, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അയ്യൂബ് പൊയിലൻ എന്നിവർ പങ്കെടുത്തു. 60-ഓളം സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്കുകളും ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് ഒൻപത് വരെയാണ് പ്രദർശനം. വിവിധതരം കാർഷികവിളകളുടെ വൻ ശേഖരവും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog