കണ്ണൂർ: പ്രവാസികൾക്ക് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ ലഭിക്കുന്നതിന് നീക്കി വച്ചിട്ടുള്ള എൻ ആർ ഐ ക്വാട്ട വാസ്തവത്തിൽ പ്രവാസികളെ ചുഷണം നടത്തുന്നതരത്തിലാണെന്നും പ്രവാസികളെ കബളിപ്പിക്കുന്ന ഇത്തരം ചൂഷണങ്ങളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പ്രവാസി ലീഗ് കണ്ണൂർ ജില്ലാ പ്രവർത്തക സമിതി യോഗം സർക്കാറിനോടാവശ്യപ്പെട്ടു. സാധാരണക്കാരായ പ്രവാസികളിൽ നിന്ന് ഭാരിച്ച ഫീസുകളും തലവരിയുമാണ് സ്ഥാപനങ്ങൾ വാങ്ങുന്നത്. ഇത് സാധാരണക്കാരായ പ്രവാസികൾക്കു കുടി ഗുണം ചെയ്യുന്ന രീതിയിലും അവർക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലുമാക്കി മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു.സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ സി അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് കെ സി കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.
കോവിഡ് കാലത്തു മാത്രം കേരളത്തിൽ 20 ലക്ഷത്തിലധികം പ്രവാസികൾ തിരിച്ചു വന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത് എന്നാൽ അവരിൽ നിന്നും വളരെ കുറച്ചുപേർക്ക് മാത്രമാണ് തിരിച്ചു പോകാനായത്. ശേഷിച്ച പ്രവാസികളുടെ പുന:രധിവാസത്തിന് പുതിയ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ജൂലൈ 20നകം മുഴുവൻ മണ്ഡലം കമ്മറ്റികളും സൈകതം ക്യാമ്പ് സംഘടിപ്പിക്കണമെന്ന് നിർദ്ദേശം നൽകി. ഖാദർ മുണ്ടേരി, യുപി അബ്ദു റഹ്മാൻ, നജീബ് മുട്ടം, നാസർ കേളോത്ത്, കെ.പി ഇസ്മായിൽ ഹാജി, എം. മൊയ്തീൻ ഹാജി, അഹമ്മദ് പോത്താംകണ്ടം, സി.പി.വി.അബ്ദുല്ല, ഉമർ വിളക്കോട്, അബ്ദുല്ല ഹാജി പുത്തുർ, ഏ.പി. ഇബ്റാഹിം, അബ്ദുൽ സലാം അയ്യങ്കുന്ന്, പി.ടി. കമാൽ, നൂറുദ്ദീൻ താണ പ്രസംഗിച്ചു.
Visit website
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു