ആലപ്പുഴയിൽ മാരകായുധങ്ങളും സ്ഫോടകവസ്തുക്കളുമായി രണ്ടുപേർ പിടിയിൽ. ഇരവുകാട് ബൈപ്പാസിന് സമീപം ഒരു വീട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വടിവാളുകളും സ്ഫോടകവസ്തുക്കളും. ഇവിടെ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊലീസിനെ കണ്ട് ഒരാൾ ഓടി രക്ഷപ്പെട്ടു.
ഇയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. രാത്രിയോടെയായിരുന്നു സംഭവം. ആയുധങ്ങൾ സൂക്ഷിച്ചിരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ് . വടിവാൾ ഉൾപ്പെടെയുളള മാരകായുധങ്ങൾ, എംഡിഎംഎ, കഞ്ചാവ്, സ്‌ഫോടക വസ്തുക്കൾ എന്നിവയാണ് പിടിച്ചെടുത്തത്. ക്രിമിനൽ പശ്ചാത്തലമുള്ള സംഘമാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു