മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് :സെപ്റ്റംബറിൽ നടത്തുമെന്ന് ഇലക്ഷൻ കമ്മീഷൻ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 7 June 2022

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ് :സെപ്റ്റംബറിൽ നടത്തുമെന്ന് ഇലക്ഷൻ കമ്മീഷൻ

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബറില്‍

 

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ ആദ്യവാരം നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചുചേർത്ത രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സെപ്തംബർ 11 ന് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കരട് വോട്ടർപട്ടിക ഈ മാസം അവസാനവാരം പ്രസിദ്ധീകരിക്കും. പട്ടികയിൽ കൂട്ടിചേർക്കലുകളും തിരുത്തലും നടത്താൻ 15 ദിവസം സമയം അനുവദിച്ചു. 2022 ജനുവരി ഒന്നിന്‌ 18 വയസ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. പ്രവാസികൾക്ക് പാസ്‌പോർട്ട് വിലാസംവച്ചും വോട്ട് ചേർക്കാം. വോട്ട് ചെയ്യാൻ നേരിട്ട് ഹാജരാവണം. 35 വാർഡുകൾക്ക് 35 ബൂത്തുകളാണ് സജ്ജീകരിക്കുക. 1500 ൽ കൂടുതൽ വോട്ട് വരുന്ന വാർഡുകളിൽ രണ്ട് ബൂത്തുകൾ സജ്ജീകരിക്കും. ഒരു സ്ഥാനാർഥിക്ക് 75000 രൂപവരെ പരമാവധി ചെലവഴിക്കാം. തെരഞ്ഞെടുപ്പ് നിരീക്ഷകനായി ഒരു ഐഎഎസ് ഉദ്യോഗസ്ഥനെയും ചെലവ് പരിശോധിക്കാൻ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെയും നിയമിക്കും.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog