സിൽവർ ലൈൻ പദ്ധതി കേരള ജനതയുടെ തലയിൽ വീണ വെള്ളിടിയാണ്. - ജോസഫ് സി മാത്യു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 സിൽവർ ലൈൻ പദ്ധതി സമ്പൂർണമായി പിൻവലിച്ച് സർക്കാർ ഉത്തരവിടുക, സമരം ചെയ്തവർക്കെതിരെയെടുത്ത കേസുകൾ മുഴുവൻ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. ബഹുജന മാർച്ച് പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ ജോസഫ്. സി മാത്യു ഉദ്ഘാടനം ചെയ്തു. " 
 സിൽവർ ലൈൻ പദ്ധതി കേരള ജനതയുടെ തലയിൽ വീണ വെള്ളിടിയാണ്.  കേന്ദ്രാനുമതി കിട്ടിയാലേ മുന്നോട്ടു പോകു എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കബളിപ്പിക്കലാണ്. കേരള ജനത ഈ കബളിപ്പിക്കലിൽ വീണു പോകരുത്. പിൻവാതിലിലൂടെ അനുമതി വാങ്ങി പദ്ധതി നടപ്പിലാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. പദ്ധതി പിൻവലിച്ച് ഉത്തരവിറങ്ങുന്നതു വരെയും ശക്തമായ സമരം തുടരണം. "
കലക്ട്രേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. 2018 ലെ പ്രളയാനന്തരം ഉണ്ടായ പഠനങ്ങൾ ഇത്തരം പദ്ധതികൾ കേരളത്തെ വിനാശത്തിലേക്കു നയിക്കും എന്ന മുന്നറിയിപ്പാണ് നൽകിയത്. അതിനെയെല്ലാം അവഗണിച്ച്  സിൽവർ ലൈൻ നടപ്പിലാക്കാൻ ശ്രമിക്കുന്നവർക്കുള്ള മറുപടിയാണ് കേരളത്തിൽ ഉയർന്നുവന്ന ജനകീയ പ്രക്ഷോഭണം എന്നും ജോസഫ് സി.മാത്യു പറഞ്ഞു.
കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയർമാൻ എപി ബദറുദ്ദീൻ അധ്യക്ഷനായി. ജില്ലാ കൺവീനർ അഡ്വ.പി.സി. വിവേക് സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ പി.ടി മാത്യു, മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരീം ചേലേരി,ഡി.സി.സി ജന.സെക്രറട്ടി റഷീദ് കവ്വായി, കെ രാധാകൃഷ്ണൻ (ബി.ജെ.പി ), ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, സമരസമിതി സംസ്ഥാന രക്ഷാധികാരി ശൈവപ്രസാദ്, വൈസ് ചെയർമാൻ ടി.ടി.ഇസ്മായിൽ, സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ , പി.പി.കൃഷ്ണൻ മാസ്റ്റർ, കെ.സി ഉമേഷ് ബാബു,
വി.എസ് അനിൽകുമാർ, ഡോ ഡി.സുരേന്ദ്രനാഥ്,
 സാദിഖ് ഉളിയിൽ (വെൽഫെയർ പാർട്ടി ) പ്രൊഫ കെ.പി സജി (എസ്.യു.സി.ഐ(സി)), പി.പി.മോഹനൻ (ആർ.എം പി. ഐ) അഡ്വ.വിനോദ് പയ്യട, മുസ്തഫ നാറാത്ത് (എസ്.ഡി.പി.ഐ), പി.പി. ഷമീമ ടീച്ചർ, അശോകൻ പി വി (സി പി ഐ എം എൽ റെഡ് സ്റ്റാർ ), വി.എൻ അഷ്റഫ് (സി.എം.പി), സുഭാഷ് (ഫോർവേർഡ് ബ്ലോക്ക് ), സുരേന്ദ്രൻ കെ.എം (കൈരളി വീവേഴ്സ്)
വി.സി ബാലകൃഷ്ണൻ, രാജൻ കോരമ്പേത്ത് , കെ.പി ചന്ദ്രാംഗതൻ , സി.സീനത്ത്, മേരി എബ്രഹാം , രശ്മി രവി എന്നിവർ പ്രസംഗിച്ചു.
നേരത്തേ സ്റ്റേഡിയം കോർണറിൽ നിന്നും ആവേശകരമായ പ്രകടനം നടത്തിയാണ് സമര പ്രവർത്തകർ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. സമരസമിതി ജില്ലാ നേതാക്കൾ അനൂപ് ജോൺ, എം.കെ ജയരാജൻ, എം.ഷെഫീക്ക്, സി. ഇംതിയാസ്, കെ.ജി ബാബു, പി ഒ ചന്ദ്രമോഹൻ ,കെ.സി സുഷമ,ദേവദാസ് തളാപ്പ്, അത്തായി ബാലൻ, ഹമീദ് മാസ്റ്റർ എടക്കാട്, സിന്ധു ടി.കെ, കെ.വി ചന്ദ്രൻ , സൽമ മാടായി, കെ.വി മോഹനൻ , മന്ദ്യത്ത് ഭരതൻ ,രേഷ്മ പി , പ്രശാന്ത് ഇ, നാരായണൻ ധർമ്മടം, പ്രഭാകരൻ കടന്നപ്പള്ളി എന്നിവർ പ്രടനത്തിന്ന് നേതൃത്വം നൽകി. സിൽവർ ലൈൻ സമരത്തിന് നേതൃത്വം നൽകി കല്ല് പിഴുതുമാറ്റിയെന്നാരോപിച്ച് ജയിൽ ശിക്ഷ അനുഭവിച്ച സമര സമിതി നേതാക്കൾ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാട്ട് എന്നിവരെ സമരവേദിയിൽ വച്ച് ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ ഷാളണിയിച്ച് ആദരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha