പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ വിവിധ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ അഭാവം ദൈനംദിന പ്രവർത്തനത്തെ താളംതെറ്റിക്കുന്നതായി പരാതി. ഓർത്തോവിഭാഗത്തിൽ ഡോക്ടർമാരുടെ കുറവുകാരണം ഒ.പി. ആഴ്ചയിൽ മൂന്നുദിവസം മാത്രമാക്കി. നാല് ഡോക്ടർമാർ കുറഞ്ഞതോടെയാണിത്. രണ്ട് യൂണിറ്റുകളായി ആഴ്ചയിൽ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ ഒ.പി. പ്രവർത്തിച്ചിരുന്നതാണ് ഇപ്പോൾ ഒരു യൂണിറ്റ് മാത്രമാക്കി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാക്കി പരിമിതപ്പെടുത്തിയത്. നാലും അഞ്ചും ഡോക്ടർമാരുടെ സേവനം എല്ലാ ദിവസങ്ങളിലും ഉണ്ടായിരുന്നത് ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമായപ്പോൾ രോഗികളും ഡോക്ടർമാരും ജീവനക്കാരും വട്ടംകറങ്ങുന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഓർത്തോ ഒ.പി.യിലെ തിരക്കിൽ പരിശോധന വൈകിയും തുടരുകയായിരുന്നു. പലതരം ശാരീരിക വിഷമതകളുള്ള രോഗികൾക്ക് ഇരിക്കാൻ പോലും സ്ഥലമില്ലാതെ വലയുന്ന കാഴ്ചയായിരുന്നു. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ഗാസ്ട്രോ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതും പ്രശ്നമാണ്. ഡോക്ടർ രാജിവെച്ച് പോയിട്ട് ഏറെ നാളായി.
കോളേജ് ഓർത്തോ ഒ.പി മൂന്നുദിവസമാക്കി കുറച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു