തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്തതാണ് ഇന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റൂള്‍ 50 വിവിധ വിഷയങ്ങള്‍ നിയമസഭയില്‍ വരാറുണ്ട്. എം.പി ഓഫീസ് വിഷയമായിരുന്നു ഇന്നത്തേത്. എന്നാല്‍ ആ അടിയന്തര പ്രമേയം സഭയില്‍ ഒരിക്കലും വരരുത് എന്ന രീതിയിലുള്ള നടപടിയാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ തയ്യാറാകുകയല്ലേ പ്രതിപക്ഷം വേണ്ടതെന്നും എന്നാല്‍ ചോദ്യോത്തര വേള പൂര്‍ണമായും തടസപ്പെടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു നിലപാട് എടുത്തതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ട് ഇങ്ങനെ ഒരു നിലപാട് പ്രതിപക്ഷം സ്വീകരിച്ചു എന്ന് ഇപ്പോഴും വ്യക്തമല്ല. നിര്‍ണായകമായ ചര്‍ച്ച നടക്കുന്ന വേദിയാണ് നിയമസഭ. അതാണ് പ്രതിപക്ഷം തടസപ്പെടുത്തിയത്. അതില്‍ എന്താണ് സര്‍ക്കാരിന് എന്ത് മറുപടി പറയാനുള്ളതെന്ന് കേള്‍ക്കാനും പ്രതിപക്ഷം തയാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്തതാണ് ഇന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു