കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി; ബോംബ് സ്ക്വാഡെത്തി നിർവീര്യമാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഉ‌ളിക്കൽ വയത്തൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ ബോംബ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ അറിയിക്കുച്ചു. ഉളിക്കൽ പൊലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കുകയായിരുന്നു.ഇതിനുപിന്നാലെയാണ് കാട് വെട്ടിത്തളിക്കുന്നതിനിടെ രണ്ട് സ്റ്റീൽ ബോംബുകൾ കൂടി ഇന്ന് കണ്ടെത്തിയത്. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇരുപത് മിനിറ്റ് വ്യത്യാസത്തിൽ രണ്ടും പൊട്ടിച്ച് നിർവീര്യമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha