ഇരിട്ടി: നഗരമദ്ധ്യത്തിലെ ഡിവൈഡറുകളിൽ പൂന്തോട്ടമൊരുക്കുന്നതിനുള്ള പദ്ധതിക്ക് പരിതസ്ഥിതി ദിനത്തിൽ തുടക്കമായി. ഇതിന്റെ ഉദ്‌ഘാടനം ഇരിട്ടി പഴയ സ്റ്റാന്റിൽ നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത നിർവഹിച്ചു.
തന്റെ കടക്കുമുന്നിലെ നടപ്പാതയിലും പരിസരത്തും പച്ചക്കറി അടക്കമുള്ള സസ്യങ്ങൾ വെച്ച് പിടിപ്പിച്ചതിലൂടെ ശ്രദ്ധേയനായ റിച്ചൂസ് റക്സിൻ ഉടമ ജയപ്രശാന്തിന്റെ നേതൃത്വത്തിൽ പയഞ്ചേരിയിലെ തൊട്ടിയിൽ നഴ്‌സറി ഉടമ ടോമി, മാടത്തിൽ ഗ്രീൻ പ്രോ ഉടമകളായ പ്രവീൺ , അനീഷ് എന്നിവർ ചേർന്നാണ് പൂച്ചെടികൾ വെച്ച് പരിപാലിക്കുക. ഞായറാഴ്ച രാവിലെ നടന്ന ഉദ്‌ഘാടനച്ചടങ് നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ടൗൺ വാർഡ് കൗൺസിലർ വി. പി. അബ്ദുൽ റഷീദ്, എച്ച് ഐ കെ. കുഞ്ഞിരാമൻ, തോമസ് വർഗ്ഗീസ്, രാജി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു