കണ്ണൂര്‍: താഴെചൊവ്വയിലെ മില്‍മാ ബൂത്തില്‍നിന്നും പാല്‍വാങ്ങിയപ്പോള്‍ പ്ലാസ്റ്റിക് കവര്‍ കൊടുക്കാത്ത വൈരാഗ്യത്തില്‍ കടയുടമയെ കുത്തിപരുക്കേല്‍പ്പിച്ചയാള്‍ പിടിയിലായി .തിലാനൂര്‍ സ്വദേശി സത്താറിനെയാ(58)യാണ് കണ്ണൂര്‍ ടൗണ്‍ സി.
ഐ ശ്രീജിത്ത് കൊടേരി അറസ്റ്റു ചെയ്തത്. താഴെചൊവ്വയില്‍ മില്‍മാബൂത്ത് നടത്തുന്ന കണ്ണൂര്‍ സിറ്റി സ്വദേശി ഹാരിസിനാണ് (55)പരിക്കേറ്റത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.പാല്‍വാങ്ങാനായി മില്‍മാബൂത്തിലെത്തിയ സത്താര്‍ പാല്‍വാങ്ങിയ ശേഷം കവര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പ്ലാസ്റ്റിക്ക് കവര്‍ നിരോധിച്ചതിനാല്‍ നല്‍കാനാവില്ലെന്ന് ഹാരിസ് അറിയിച്ചതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പ്രതി ഹാരിസിനെ കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു. ഹാരിസിന്റെ നെഞ്ചിനും കാലിനും പരുക്കേറ്റിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു