ഉളിക്കൽ ടൗണിൽ വച്ച് ചക്ക മഹോത്സവം സംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 25 June 2022

ഉളിക്കൽ ടൗണിൽ വച്ച് ചക്ക മഹോത്സവം സംഘടിപ്പിച്ചു.
ഉളിക്കൽ: കണ്ണൂർ ജില്ലാ വിഷന്റെയും ഉളിക്കൽ സിഡിഎസിന്റെയും നേതൃത്വത്തിൽ ഉളിക്കൽ ടൗണിൽ വച്ച് ചക്ക മഹോത്സവം സംഘടിപ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ, ചക്ക കൊണ്ടുള്ള ചക്ക ഹൽവ, ചക്ക കേക്ക്, ചക്ക ബർഗർ, ചക്ക ചപ്പാത്തി, ചക്കക്കുരു മോമോ, ചക്ക കൊണ്ടുള്ള വിവിധയിനം പായസങ്ങൾ, ചക്ക ചിപ്സ്, ചക്ക വട, പക്കവട തുടങ്ങിയ 40ഓളം വിഭവങ്ങൾ മേളയ്ക്ക് മാറ്റുകൂട്ടി. സി ഡി എസ് മെമ്പർ സെക്രട്ടറി ബാലകൃഷ്ണൻ കല്യാടൻ സ്വാഗതം പറഞ്ഞ ചടങ്ങിന് സിഡിഎസ് ചെയർപേഴ്സൺ വിജി ശശി അധ്യക്ഷത വഹിച്ചു. 


പുളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആയിഷ ഇബ്രാഹിം ഉദ്ഘാടന കർമ്മം നിർവഹിച്ചു. മെമ്പർമാരായ ഇന്ദിര പുരുഷോത്തമൻ, സമീറ പള്ളിപ്പാത്ത്, നോബിൻ പി.എ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർമാർ, ബ്ലോക്ക് കോഡിനേറ്റർ, സി ഡി എസ് കോർഡിനേറ്റർ, എ ഡി എസ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സിഡിഎസ് വൈസ് ചെയർപേഴ്സൺ സെലിൻ ചാക്കോ നന്ദി പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog