പയ്യാവൂർ: ജില്ലാ ആസ്ഥാനമായ കണ്ണൂരിൽ നിന്ന് കിഴക്കൻ മലയോരത്തെ ജനവാസകേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകളിൽ പലതും ഓട്ടം നിർത്തിയതോടെ പ്രദേശത്തെ പതിവ് യാത്രക്കാരായ നൂറുകണക്കിനാളുകൾ ദുരിതത്തിൽ . മലയോരത്തെ പ്രധാന കുടിയേറ്റ ഗ്രാമങ്ങളിലൊന്നായ ചന്ദനക്കാംപാറയിൽ നിന്ന് പുലർച്ചെ 4.30 ന് കണ്ണൂരിലേക്ക് സർവീസ് നടത്തിയിരുന്ന ബസ് ഇല്ലാതായതോടെ കണ്ണൂരിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് ട്രെയിൻ യാത്ര ചെയ്യേണ്ടവരും കണ്ണൂരിലെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
രാവിലെ 6.30 നും ഏഴിനും കണ്ണൂരിൽ നിന്ന് മംഗളൂരുവിലേക്കും കോഴിക്കോട് ഭാഗത്തേക്കും പോകുന്ന ട്രെയിനിൽ പോകുന്നവർ ആശ്രയിച്ചിരുന്ന ബസായിരുന്നു ഇത്. കോവിഡ് വ്യാപനം രൂക്ഷമായപ്പോൾ താത്കാലികമായാണെന്ന് അറിയിപ്പോടെ നിർത്തിവച്ച ബസുകൾ ഭൂരിഭാഗവും ഇതേവരെ പുനരാരംഭിച്ചിട്ടില്ല . വൈകുന്നേരം അഞ്ചരയോടെ ചന്ദനക്കാംപാറയിൽ നിന്ന് കോട്ടയം എരുമേലി ഭാഗത്തേക്കും , ആറിന് പത്തനാപുരത്തേക്കും രാവിലെ അഞ്ചരക്ക് ഇരിട്ടി വഴി മാനന്തവാടിയിലേക്കും ഓടിയിരുന്ന ബസുകളും സർവീസ് പുനരാരംഭിച്ചിട്ടില്ല. മലയോരവാസികളോട് കെഎസ്ആർടിസി തുടരുന്ന കടുത്ത അവഗണനക്കെതിരെ സജീവ് ജോസഫ് എംഎൽഎ മുഖേന ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി ബസിനായി കാത്തിരിക്കുകയാണ് പ്രദേശവാസികൾ .
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു