ഗ്രീന്‍ലീഫിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി വാരാചരണം പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 6 June 2022

ഗ്രീന്‍ലീഫിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി വാരാചരണം പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു.


ഇരിട്ടി: ഗ്രീന്‍ലീഫിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി വാരാചരണം പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രീന്‍ലീഫ് ചെയര്‍മാന്‍ ഇ.രജീഷ് അധ്യക്ഷത വഹിച്ചു. ഗീന്‍ലീഫിന്റെ മലയോരത്തെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന സ്‌നേഹപ്പച്ച ഹരിത വിദ്യാലയ പരിപാടിയുടെ ഭാഗമായാണ് പടിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റുമായി ചേര്‍ന്ന് മുപ്പതോളം ഫലവൃക്ഷതൈകളാണ് നട്ടത്.
പ്രിന്‍സിപ്പല്‍ സി.എം.രാജേന്ദ്രന്‍, പ്രധാനാധ്യാപിക എ.കെ.നിര്‍മ്മല, പിടിഎ പ്രസിഡന്റ് വി.വി.രാജീവ്, എസ്എംസി ചെയര്‍മാന്‍ സി.പി.ഹാരിസ്, എന്‍എസ്എസ് ലീഡര്‍ അതുല്‍ കൃഷ്ണ, ഗ്രീന്‍ലീഫ് സെക്രട്ടറി എന്‍.ജെ.ജോഷി, വൈസ് പ്രസിഡന്റ് സി.ബാബു, ട്രഷറര്‍ പി.പി.രജീഷ്, സി.എ.അബ്ദുള്‍ ഗഫൂര്‍, സി.അഷ്‌റഫ്, പി.അശോകന്‍, അബു ഉവ്വാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog