പേരാവൂരിൽ സി.പി.എം പ്രവർത്തകൻ്റെ വീട്ടിന് നേരെ അക്രമം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 20 June 2022

പേരാവൂരിൽ സി.പി.എം പ്രവർത്തകൻ്റെ വീട്ടിന് നേരെ അക്രമം

പേരാവൂരിൽ സി.പി.എം പ്രവർത്തകൻ്റെ വീട്ടിന് നേരെ അക്രമം

പേരാവൂർ: ചുമട്ടുതൊഴിലാളിയും സി.പി.എം പേരാവൂർ ടൗൺ ബ്രാഞ്ചംഗവുമായ വി.പി.ഇസ്മായിലിൻ്റെ മുരിങ്ങോടി മനോജ് റോഡിലെ
വീടിനു നേരെ അക്രമം.തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്.വീടിൻ്റെ വരാന്തയിൽ വെടിമരുന്നിൻ്റെ ചാരവും, പോർച്ചിൽ കത്തിയ തുണി തിരികളും ഉണ്ട്. ബോംബേറാണോയെന്നും ബോംബ് പൊട്ടാത്തതാവാം അവശിഷ്ടങ്ങൾ പോർച്ചിൽ കാണപ്പെട്ടതിന് കാരണമെന്നും പോലീസ് സംശയിക്കുന്നു. വീട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പേരാവൂർ പോലീസെത്തി അന്വേഷണം തുടങ്ങി.

കഴിഞ്ഞ ദിവസം പേരാവൂരിൽ കോൺഗ്രസ് -സി.പി.എം സംഘർഷം നടന്നിരുന്നു. ഇതിനു ശേഷം നടന്ന കോൺഗ്രസ് പ്രതിഷേധത്തിൽ ഇസ്മായിലിനെതിരെ ഭീഷണി സ്വരത്തിൽ കോൺഗ്രസ് നേതാവ് പ്രസംഗിച്ചിരുന്നതായി സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റി ആരോപിക്കുന്നു വീടിനു നേരെ നടന്ന അക്രമണത്തിൽ സി.പി.എം പ്രതിഷേധിച്ചു.കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടിൽ സമാധാനം നശിപ്പിക്കുന്ന പ്രതിലോമ ശക്തികൾക്കെതിരെ ജനം കരുതിയിരിക്കണമെന്നും ലോക്കൽ സെക്രട്ടറി കെ.എ.രജീഷ് ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog