വായനാ ദിനാചരണവും ഖേലോ ഇന്ത്യൻ യൂത്ത് ഗെയിംസ് വിജയിക്ക് അനുമോദനവും സംഘടിപ്പിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 19 June 2022

വായനാ ദിനാചരണവും ഖേലോ ഇന്ത്യൻ യൂത്ത് ഗെയിംസ് വിജയിക്ക് അനുമോദനവും സംഘടിപ്പിച്ചു

വായനാ ദിനാചരണവും ഖേലോ ഇന്ത്യൻ യൂത്ത് ഗെയിംസ് വിജയിക്ക് അനുമോദനവും

നടുവനാട് : നടുവനാട് സമദർശിനി ഗ്രന്ഥലയത്തിന്റെ ആദിമുഖ്യത്തിൽ വായനാ ദിനാചരണവും ഖേലോ ഇന്ത്യൻ യൂത്ത് ഗെയിംസ് വിജയിക്ക് അനുമോദനവും നടത്തി.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേലായുധൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസി.എ.കെ.രവീന്ദ്രൻ ഖേലോ ഇന്ത്യൻ ഗെയിംസിൽ കളരിപ്പയറ്റിൽ മെഡൽ നേടിയ തീർത്ഥ രാജൻ, താലൂക്ക് സർ ഗോത്സവ വിജയികളായ അർണവ് , ആദിഷ് കൃഷ്ണ എന്നിവർക്ക് ഉപഹാരം നൽകി.കെ.ശശി സ്വാഗതവും, വിപിൻ രാജ് അധ്യഷതയും വഹിച്ചു. കൗൺസിലർമാരായ സീനത്ത്,എൻ. പുഷ്പ,എം.ലത ടീച്ചർ,ധന്യ ടീച്ചർ, ജയചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു.വി.വി.എം ശ്രീധരൻ നന്ദി അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog