കണ്ണൂര്‍: കണ്ണൂർ പാപ്പിനിശ്ശേരിയിൽ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് രോഗി മരിച്ചു. തളിപ്പറമ്പ് സ്വദേശി ഉമര്‍ മൗലവി ആണ് മരിച്ചത്. തളിപ്പറമ്പ് കണ്ണൂർ ദേശീയ പാതയിലാണ് അപകടം.
ശ്വാസതടസത്തെ തുടർന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഉമർ മൗലവി. ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവരും വഴിയാണ് അപകടം നടന്നത്.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസിന്‍റെ മുൻവശം പൂർണ്ണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ ഉമ്മർ മൗലവിയെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു