ജയിലുകളെ പരിവർത്തന
കേന്ദ്രങ്ങളാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ കുറ്റവാസനകളിൽ നിന്നും മുക്തമാക്കാനുള്ള സമീപനങ്ങൾ ജയിലധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.
ചിലർ ആദ്യമായി റിമാൻഡ് ചെയ്യപ്പെട്ട് ജയിലേക്ക് എത്തുമ്പോൾ കൊടുംകുറ്റവാളികളുമായി കൂട്ട് കൂടി കൂടുതൽ കുറ്റം ചെയ്യാനുള്ള ത്വര ഉണ്ടാകും. ഇത് മനസിൽ കണ്ട് കൊണ്ട് പുതിയ ആളുകളെ കുറ്റകൃത്യത്തിലേക്ക് നയിക്കാതിരിക്കാൻ അധികൃതർ ശ്രദ്ധ പുലർത്തണം.
കുറ്റവാളികളെ കുറ്റകൃത്യങ്ങളോട് വിട
പറയിപ്പിക്കാൻ ഈ കാര്യത്തിൽ ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും നല്ല ശ്രദ്ധ വേണം. വ്യായാമം, വായന തുടങ്ങിയവയെ പ്രോൽസാഹിപ്പിച്ചാൻ കുറ്റവാളികളുടെ മനസിനെ ആരോഗ്യ പരമാക്കാൻ കഴിയും അത്തരം അന്തരീക്ഷം ജയിലിൽ ഉണ്ടാക്കിയെടുത്ത് കുറ്റകൃത്യങ്ങളെ കുറിച്ച് ചിന്തികാതിരിക്കാൻ കുറ്റവാളികളുടെ മനസിനെ പ്രാപ്തമാക്കണം. ജയിലിനെ മാതൃകാ പരമായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളാക്കാൻ തുടക്കം മുതൽ ശ്രദ്ധിക്കണം. റിമാൻഡ് തടവുകാരെ കുറ്റവാളികളായി കാണാൻ പാടില്ല. വിധി വരുന്നത് വരെ അവർ കുറ്റാരോപിതരാണ്. അത് ഉൾകൊണ്ടുള്ള സമീപനം അവരോട് ജയിൽ അധികൃതർ സ്വീകരിക്കേണ്ടതുണ്ട്.
മുഖ്യമന്ത്രി പറഞ്ഞു. രണ്ടുവർഷം കൊണ്ടാണ് സബ്ജയലിന്റെ പ്രവൃത്തി പൂർത്തിയാക്കിയത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു