വടകരയ്ക്ക് സമീപം കല്ലേരിയില്‍ യുവാവിനെ മര്‍ദിച്ച ശേഷം കാര്‍ കത്തിച്ചു. കൂടത്തില്‍ ബിജു എന്നയാള്‍ക്കാണ് നാലംഗ സംഘത്തിന്റെ മര്‍ദനമേറ്റത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘമാണെന്നാണ് സൂചന. ബിജു ആശുപത്രിയില്‍ ചികിത്സ തേടി. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്ജുന് ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിടുന്നയാളാണ് ബിജു.
ബിജുവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കിയശേഷം കുറച്ചു ദൂരെയുള്ള ആളൊഴിഞ്ഞ സ്ഥലത്തുവച്ച് മര്‍ദിച്ച് അവശനാക്കുകയായിരുന്നു. അതിന് പിന്നാലെയാണ് കാറിന് തീയിട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു