പേരാവൂർ: കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാറുകൾ തെറ്റുവഴിക്ക് സമീപം കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.പരിക്കേറ്റയാളെ പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കി.ഞായറാഴ്ച രാവിലെ ഒൻപതോടെയാണ് അപകടം.കോഴിക്കോട് നിന്ന് കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരികയായിരുന്ന ഇന്നോവ കാറും തീർത്ഥാടനം കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന കൊയിലണ്ടി സ്വദേശികൾ സഞ്ചരിച്ച മാരുതി സെലേറിയോ കാറുമാണ് തെറ്റുവഴി വളവിൽ കൂട്ടിയിടിച്ചത്.
കൊട്ടിയൂർ തീർത്ഥാടകരുടെ കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു