വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന് ഇരിട്ടി സ്വദേശിക്കെതിരേ കേസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന് ഇരിട്ടി സ്വദേശിക്കെതിരേ കേസ്



ഇരിട്ടി: വ്യാജ ഇൻഷൂറൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇരിട്ടി സ്വദേശിക്കെതിരേ കേസ്. പയഞ്ചേരിയിലെ ആയില്ല്യത്ത് മഷൂദ് (30) നെതിരായാണ് ഇരിട്ടി പോലീസ് കേസെടുത്തത്. സ്വകാര്യ ഇൻഷൂറൻസ് കമ്പിനിയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകി പറ്റിച്ചതായി കാണിച്ച് വേങ്ങാട് സ്വദേശിയും ഇരിട്ടി കീഴൂരിൽ താമസക്കാരനുമായ കെയീസ് ഹൗസിൽ സാദിഖ് (56) നൽകിയ പരാതിയിലാണ് കേസ്. മഷൂദ് ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. 
സാദിഖിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ ഇൻഷൂറൻസ് പ്രീമിയം മഷൂദ് മുഖാന്തരമാണ് അടച്ചിരുന്നത്. ഇരിട്ടി ആർ ടി ഒ ഓഫീസിൽ വാഹനത്തിന്റെ പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് സാദിഖ് സമീപിച്ചപ്പോഴാണ് ഇൻഷുറസ് അടിച്ചിട്ടില്ലെന്ന വിവരം അറിയുന്നത്. ഇൻഷൂറൻസ് തുക അടച്ചതിന്റെ സർട്ടിഫിക്കറ്റ് മഷൂദ് നൽകിയിരുന്നു. ആർ ടി ഒ ഓഫീസിൽ നടത്തിയ വിശദമായ പരിശോധനയിൽ പ്രീമിയം അടച്ചതിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തി. ശരിയായ വിധം ഇൻഷൂറൻസ് അടച്ച വ്യക്തിയുടെ മേൽ വിലാസം മാറ്റി വ്യാജ സർട്ടിഫിക്കറ്റാണ് ഉണ്ടാക്കിയതെന്ന് കണ്ടെത്തി. ഇരിട്ടി എസ് ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ മഷൂദിന്റെ കീഴൂരിലുള്ള ഇൻഷുറൻസ് ഓഫീസിൽ പരിശോധന നടത്തി. ഇവിടുത്തെ കപ്യുട്ടറിന്റെ ഹാർഡ് ഡിസ്‌ക്കും പ്രിന്ററും പോലീസ് പിടിച്ചെടുത്തു. ഇടപാടുകാരുടെ മേൽവിലാസം മാറ്റി മറ്റു പലരിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റ് നൽകി പണം തട്ടിയിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചു വരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha