ജൂൺ 9 ന് അർദ്ധരാത്രി 12 മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ജൂൺ 9 ന് മുമ്പ് ജില്ലയിലെ ഇതരസംസ്ഥാന ബോട്ടുകൾ തീരം വിടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടർ അറിയിച്ചു. ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതിന് 2 ബോട്ടുകൾ വാടകയ്ക്കെടുത്തു. രക്ഷാപ്രവർത്തനത്തിനായി 4 ലൈഫ് ഗാർഡുമാരെ പുതുതായി തെരഞ്ഞെടുക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം കണ്ണൂർ ഫിഷറീസ് സ്റ്റേഷനിൽ തുടങ്ങി. ഫോൺ: 049727 32487.
നിരോധന കാലയളവിൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ബയോമെട്രിക് ഐ ഡി കാർഡ്, /ആധാർ കാർഡ്/ലൈഫ് ജാക്കറ്റ് എന്നിവ കരുതണം. ഹാർബറുകളിലെയും മറ്റും ഡീസൽബങ്കുകൾ അടച്ച് പൂട്ടും, ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസലിനായി തെരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകൾ അനുവദിക്കും. ഒരു ഇൻബോർഡ് വള്ളത്തിന് ഒരു കാരിയർ മാത്രം അനുവദിക്കും. ലൈറ്റ് ഫിഷിംഗും ജുവനൈൽ ഫിഷിംഗും നിരോധിക്കും. മീൻപിടുത്തക്കാർ കാലാവസ്ഥ മുന്നറിയിപ്പുകൾ ഗൗരവമായെടുക്കണം. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുള്ള ചുമതല മറൈൻ എൻഫോഴ്സ്മെൻ്റ്, കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് ഫിഷറീസ് വകുപ്പുകൾക്കാണ്. അടിയന്തിര സാഹചര്യത്തിൽ നേവി ഹെലികോപ്ടർ സേവനം ലഭ്യമാക്കും
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു