തെക്കീബസാർ ഫ്ലൈ ഓവർ 74കോടി രൂപ അനുവദിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വ്യാപാരികളുടെയും കോണ്‍ഗ്രസിന്റെയും വിവിധ സംഘടനകളുടെയും കണ്ണൂര്‍ കോര്‍പറേഷന്റെയും കടുത്ത പ്രതിഷേധത്തിനിടെയില്‍ തെക്കിബസാര്‍ ഫ്‌ളൈ ഓവറിന് സ്ഥലമേറ്റെടുക്കുന്നിനായി 74 കോടി രൂപ അനുവദിച്ചു.

മൂന്ന് മാസത്തിനകം സ്ഥലമേറ്റെടുപ്പ് നടപടി പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ തുകലാന്‍ഡ് അക്വിസേഷന്‍ തഹസില്‍ദാറുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. നേരത്തെ ഗതാഗതകുരുക്ക് ഒഴിവാക്കാനുള്ള അണ്ടര്‍ പാസിന്റെ സ്ഥലമേറ്റെടുപ്പ്പൂര്‍ത്തിയായിട്ടുണ്ട്. 15 കോടിരൂപയാണിതിന് ചെലവായത്.

ഫ്‌ളൈ ഓവറിന്റെ വിശദമായ എസ്റ്റിമേറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് കിഡ്്‌ക്കോയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.കിഡ്‌ക്കോ സര്‍വേയ്ക്കും പഠനത്തിനും ശേഷം ഫ്‌ളൈ ഓവറിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കി കിഫ്ബിയെ ഏല്‍പ്പിച്ചു. കിഫ്ബി ഈറിപ്പോര്‍ട്ട് പരിഗണിച്ച്‌ പകല്‍നേരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന തെക്കിബസാര്‍-കാല്‍ ടെക്‌സ്-ചേംബര്‍ ഹാള്‍ വരെയുള്ള 1093-കോടിരൂപയുടെ അംഗീകാരമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.



ദേശീയപാത 66-ല്‍ കിംസ്റ്റ് ആശുപത്രി സമീപത്തു നിന്ന് തുടങ്ങി ട്രെയിനിങിന് സ്‌കൂളിന് സമീപം അവസാനിക്കുന്ന ഫ്‌ളൈ ഓവറിന് പത്തു മീറ്ററാണ് വീതി. ഫ്‌ളൈ ഓവറില്‍ കൂടി രണ്ടു വരി വാഹനഗതാഗതമാണ്‌ഉദ്ദ്യേശിക്കുന്നത്. ഫ്‌ളൈ ഓവറിന് ഇരുവശത്തും ഏഴ്മീറ്റര്‍ വീതയില്‍ സര്‍വീസ് റോഡും 2.5 മീറ്റ വീതിയില്‍ നടപ്പാതയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്‌ളൈ ഓവറിന്റെ നിര്‍മാണത്തിനാവശ്യമായ സ്ഥലംമുഴുവന്‍ നിലവില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ 150 സെന്റ് സ്ഥലവുംഅനുബന്ധ കെട്ടിടങ്ങളും ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങള്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനായി തുക അനുവദിച്ചിട്ടുണ്ട്.



തെക്കിബസാര്‍ മേല്‍പ്പാലത്തിന്റെ പ്രാരംഭ നടപടികള്‍ തുടങ്ങിയിരിക്കെ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളും കെട്ടിട ഉടമകളും കടുത്ത ആശങ്കയിലാണ്. നേരത്തെ സര്‍വേ നടത്തുമ്ബോള്‍ ഇവര്‍ തടഞ്ഞിരുന്നു. തെക്കിമുതല്‍ ചേംബര്‍ ഹാള്‍വരെ മനുഷ്യചങ്ങലയും നടന്നു. നേരത്തെ നിശ്ചയിച്ച അലൈന്‍മെന്റിലല്ല പദ്ധതി നടപ്പിലാക്കുന്നതെന്നും ദേശീയപാത നിര്‍മാണം പൂര്‍ത്തിയാകാനിരിക്കെ മേല്‍പ്പാലം അനാവശ്യ പദ്ധതിയാണെന്നുമാണ് ഇവരുടെ നിലപാട്.വ്യാപാരികള്‍ക്ക് പിന്‍തുണയുമായി കോണ്‍ഗ്രസും യു.ഡി. എഫ് ഭരിക്കുന്ന കോര്‍പറേഷനും രംഗത്തുണ്ട്. പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.് ശാശ്വതമായ പരിഹാരം കാണുന്ന പദ്ധതിയാണിതെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി എം. എല്‍.എ പ്രതികരിച്ചു.മൂന്ന് മാസം കൊണ്ട് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha