പയ്യാവൂർ: സാമൂഹിക സുരക്ഷാ പെൻഷൻ പ്രതിമാസം 5,000 രൂപയാക്കി ഉടൻ തന്നെ വർധിപ്പിക്കണമെന്ന് കേരള സീനിയർ സിറ്റിസൺ ഫോറം ( കെ.എസ് സി എഫ് ) ഇരിക്കൂർ ബ്ലോക്ക് കമ്മിറ്റി സംസ്ഥാന സർക്കാരിനോടാവശ്യപ്പെട്ടു . ജില്ലാ പ്രസിഡന്റ് വി.ഡി. ജോസഫ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു . ബ്ലോക്ക് ചെയർമാൻ ഏബ്രഹാം തോണക്കര അധ്യക്ഷത വഹിച്ചു . വാതിൽപ്പടി സേവനവും വയോമിത്രം പദ്ധതിയും മുഴുവൻ പഞ്ചായത്തുകളിലും നടപ്പാക്കുക, വനാതിർത്തിയിലെ കർഷകരെ ബഫർസോൺ ഭീഷണിയിൽനിന്ന് മോചിപ്പിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കർഷകർ നടത്തിവരുന്ന സമരത്തിന് ഇരിക്കൂർ ബ്ലോക്ക് കേരള സീനിയർ സിറ്റിസൺ ഫോറം എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.
സാമൂഹിക സുരക്ഷാ പെൻഷൻ 5,000 രൂപയാക്കണം; കേരള സീനിയർ സിറ്റിസൺ ഫോറം ( കെ.എസ് സി എഫ് )
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു