3000 പേക്കറ്റ് പാൻമസാലയുമായി കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 5 June 2022

3000 പേക്കറ്റ് പാൻമസാലയുമായി കൂത്തുപറമ്പ് സ്വദേശി അറസ്റ്റിൽ

3000 പാക്കറ്റ് നിരോധിത പാൻമസാലയുമായി മഞ്ചേശ്വരത്ത് യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് സ്വദേശി നിജാസിനെയാണ് മഞ്ചേശ്വരം പൊലീസ് പിടികൂടിയത്. കർണാടക അതിർത്തി മേഖലയായ മഞ്ചേശ്വരം ബഡാജയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് യുവാവിന്റെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നിയത്. കണ്ണൂരിലേക്ക് വസ്ത്രവുമായി പോവുകയാണെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. വാഹനം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 3000 പാക്കറ്റ് നിരോധിത പാൻമസാല. പാൻമസാല കർണാടകയിൽ നിന്ന് കണ്ണൂരിലേക്ക് കടത്തുന്നതിനിടെയാണ് പ്രതി കുടുങ്ങിയത്.
പൊലീസ് വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് അഞ്ച് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ ഇയാൾ സ്ഥിരമായി കർണാടകയിൽ നിന്ന് പാൻമസാല കണ്ണൂരിലെ വിവിധ പ്രദേശങ്ങളിൽ എത്തിച്ച് വിൽപ്പന നടത്താറുണ്ടെന്ന് സമ്മതിച്ചു.

പാൻമസാല കടത്താൻ ഉപയോഗിച്ച കാറും പൊലീസ് പിടികൂടിയിട്ടുണ്ട്. കർണാടകയിൽ നിന്ന് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കേരളത്തിലെത്തുന്നുവെന്ന വിവരത്തെ തുടർന്ന് കാസർ​ഗോട്ടെ അതിർത്തി പ്രദേശങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog