മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക ജൂൺ 20ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ നഗരസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക ജൂൺ 20ന്

മട്ടന്നൂർ നഗരസഭയിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള കരട് വോട്ടർപട്ടിക ജൂൺ 20ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അർഹരായ വോട്ടർമാർക്ക് പേര് ചേർക്കുന്നതിന് ജൂലൈ നാല് വരെ അപേക്ഷ നൽകാം. അന്തിമ പട്ടിക ജൂലൈ 18 ന് പ്രസിദ്ധീകരിക്കും. 2022 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സ് പൂർത്തിയായവർക്ക് പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. www.lsgelection.kerala.gov.in സൈറ്റിൽ ഓൺലൈനായി വേണം അപേക്ഷ നൽകേണ്ടത്. പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും ഓൺലൈൻ അപേക്ഷകളാണ് നൽകേണ്ടത്. പേര് നീക്കം ചെയ്യുന്നതിനുള്ള ആക്ഷേപങ്ങൾ ഫോറം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം. മുനിസിപ്പൽ സെക്രട്ടറിയാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ.
35 വാർഡുകളിലെ നിലവിലുള്ള വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് കരട് തയ്യാറാക്കിയത്. കരട് പട്ടികയിൽ ആകെ 36247 വോട്ടർമാരുണ്ട്. 17185 പുരുഷന്മാരും 19060 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറുകളും. മുനിസിപ്പാലിറ്റി ഓഫീസിലും താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും കരട് പട്ടിക പ്രസിദ്ധീകരിക്കും. കമ്മീഷന്റെ വെബ്‌സൈറ്റിലും ലഭ്യമാക്കും.
പ്രവാസി ഭാരതീയർക്ക് പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ട്. പാസ്‌പോർട്ടിലെ മേൽവിലാസം ഉൾക്കൊള്ളുന്ന വാർഡിലാണ് പേര് ചേർക്കേണ്ടത്. വിദേശപൗരത്വം സ്വീകരിക്കാതെ വിദേശത്ത് താമസിക്കുകയും 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർക്കുമാണ് പേര് ചേർക്കാൻ യോഗ്യതയുള്ളത്. ഇതിന് www.lsgelection.kerala.gov.in സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ടിൽ ഒപ്പ് രേഖപ്പെടുത്തി പാസ്‌പോർട്ടിന്റെ കോപ്പി സഹിതം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നേരിട്ടോ തപാലിലൂടെയോ ലഭ്യമാക്കുകയും വേണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha