കൊളച്ചേരി പഞ്ചായത്ത് 2022-23 വികസന സെമിനാർ അവതരിപ്പിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 12 June 2022

കൊളച്ചേരി പഞ്ചായത്ത് 2022-23 വികസന സെമിനാർ അവതരിപ്പിച്ചു.

കൊളച്ചേരി പഞ്ചായത്ത് 2022-23 വികസന സെമിനാർ അവതരിപ്പിച്ചു.

പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ആദ്യ വർഷമായ 2022 - 23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണവുമായ ബന്ധപ്പെട്ട വികസന സെമിനാർ 2022 ജൂണ് 12 ഞായറാഴ്ച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൽ മജീദ് അവർകളുടെ അധ്യക്ഷതയിൽ ബഹു ജില്ലാ പഞ്ചായത്ത് മെമ്പറും ജില്ലാ ആസൂത്രണ സമിതി അംഗവുമായ ശ്രീമതി താഹിറ കെ അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതി( 2022-27) ആസൂത്രണം സംബന്ധിച്ച് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബഹു കെ കെ മുസ്തഫ അവർകൾ മുഖ്യ പ്രഭാഷണം നടത്തി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ പി അബ്ദുൽ സലാം അവർകൾ 2022-23 കരട് വാർഷിക പദ്ധതി അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി സജിമ എം, എടക്കാട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പ്രസീത ടീച്ചർ, ബ്ലോക്ക് മെമ്പർ ഷമീമ ടി വി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ ബാലസുബ്രഹ്മണ്യൻ, പാർട്ടി പ്രതിനിധികളായ ആറ്റക്കോയ തങ്ങൾ, കെ.എം ശിവദാസൻ, രാമകൃഷ്ണൻ മാസ്റ്റർ, പി കെ ഗോപിനാഥൻ തുടങ്ങിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് പഞ്ചായത്ത് സെക്രട്ടറി ശ്രീ രാഹുൽ രാമചന്ദ്രൻ അവർകൾ സ്വാഗതവും പഞ്ചായത്ത് ഹെഡ് ക്ലർക്ക് ശ്രീ മനോജ് കെ.പി നന്ദിയും അർപ്പിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog